ന്യൂഡൽഹി : പ്രതിപക്ഷം പ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപും ശേഷവും ഒന്നിലധികം തവണ പ്രധാനമന്ത്രിയകാനുള്ള ഓഫറുകൾ ലഭിച്ചിട്ടുണ്ട്. തനിക്ക് അത്തരം ആഗ്രഹങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേ കോൺക്ലേവിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഞാൻ എന്റെ പ്രത്യയശാസ്ത്രത്തോട് വിട്ടുവീഴ്ച ചെയ്യില്ല. ഓഫർ സ്വീകരിക്കുന്ന പ്രശ്‌നമില്ല. പ്രധാനമന്ത്രിയാകുക എന്നത് തന്റെ ലക്ഷ്യമല്ല. നിങ്ങൾ എന്തുകൊണ്ടാണ് മോദിയെ പിന്തുണയ്ക്കുന്നില്ലെന്ന് പ്രതിപക്ഷത്തോട് അദ്ദേഹം ചോദിച്ചു.
മോദി രാഷ്ട്രീയത്തിൽ നിന്നും വിരമിച്ച് മറ്റൊരാളെ പ്രധാനമന്ത്രിയാക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് താൻ എന്തായാലും ആ പദത്തിന് വേണ്ടിയുള്ള പോരാട്ടത്തിലല്ലെന്നായിരുന്നു നിതിൻ ഗഡ്കരിയുടെ മറുപടി. താൻ തന്റെ ജോലി ചെയ്യുന്നുണ്ട്. അതിൽ ഞാൻ സന്തോഷവനാണ്. രാഷ്ട്രീയം സാമൂഹിക സാമ്പത്തിക മാറ്റത്തിനുള്ള ഒരു ഉപകരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post