കൊല്ലം : കഴിഞ്ഞദിവസം കൊല്ലത്തു നിന്നും കാണാതായിരുന്ന പ്ലസ് വൺ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട തടാകത്തിൽ നിന്നുമാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പൂയപ്പള്ളി മൈലോട് സ്വദേശി ദേവനന്ദ (17), അമ്പലംകുന്ന് സ്വദേശി ഷെബിൻ ഷാ (17) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് മുതലാണ് ദേവനന്ദയെയും ഷെബിൻ ഷായെയും കാണാതായിരുന്നത്. സ്കൂളിൽ പോയ ഇരുവരും തിരികെ എത്തിയില്ലെന്ന് കാണിച്ച് ഇരുവരുടെയും മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പൂയപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ അന്വേഷണത്തിലാണ് ശാസ്താംകോട്ട തടാകത്തിൽ നിന്നും ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
വിദ്യാർത്ഥികളുടെ കൈവശം മൊബൈൽ ഫോൺ ഇല്ലാതിരുന്നതിനാൽ രാത്രിയിൽ ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ ശാസ്താംകോട്ട തടാകത്തിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയത്.
Discussion about this post