കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുൻ ഇനി കണ്ണീരോർമ്മ. കേരളക്കരയുടെ മുഴുവൻ സ്‌നേഹത്തെയും ചേർത്ത് പിടിച്ച് അർജുൻ ഇനി അമരാവതിയുടെ തീരത്തുറങ്ങും. ഗംഗാവലിയുടെ ആഴങ്ങളിൽ മറഞ്ഞിരുന്ന മൃതദേഹം 75ാം ദിവസമാണ് ചിതയിലേക്കെടുക്കുന്നത്. അർജുനെ ഒരു നോക്ക് കാണാനായി നൂറുകണക്കിന് ആളുകളാണ് കണ്ണാടിക്കലിലെ വീട്ടിലേക്ക് ഒഴുകി എത്തുന്നത്. ഒരു കിലോമീറ്ററോളം നീളത്തിലാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവരുടെ വരി.
ഒൻപതരയോടൊണ് വീട്ടിൽ പൊതുദർശനം ആരംഭിച്ചത്. മന്ത്രി എ.െക.ശശീന്ദ്രൻ, എം.കെ.രാഘവൻ എംപി, ഷാഫി പറമ്പിൽ എംപി, കാർവാർ എംഎൽഎ സതീഷ് സെയിൽ, എംഎൽഎമാരായ കെ.കെ.രമ, സച്ചിൻദേവ്, ലിന്റോ ജോസഫ്, തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ തുടങ്ങിയവർ വിലാപയാത്രയെ അനുഗമിച്ചു.
അതേസമയം അർജുന്റെ കുടുംബത്തിന് കർണാടക സർക്കാർ സഹായധനമായി അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. കാർവാർ എം.എൽ.എ. സതീഷ് കൃഷ്ണ സെയിൽ അർജുന്റെ അമ്മയ്ക്ക് സഹായധനം കൈമാറും.
Discussion about this post