ബാല -അമൃത സുരേഷ് വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി ഇവരുടെ ഡ്രൈവറായിരുന്ന ഇർഷാദ് . അമൃത നടത്തിയ ആരോപണങ്ങൾ ശരിയാണ് എന്നാണ് ഡ്രൈവറായ ഇർഷാദ് പറയുന്നത്. വീഡിയോലുടെയാണ് ഇർഷാദ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്.
അമൃത സുരേഷും പാപ്പുവും പറയുന്നത് സത്യമായ കാര്യങ്ങളാണെന്നും ബാല ഇവരെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇർഷാദ് പറഞ്ഞു. 2010 ലാണ് ബാലയുടെ ഡ്രൈവറായി ജോലിക്ക് കയറിയത്. അവർ പിരിയുന്നത് വരെ ഞാൻ അവരുടെ കൂടെ ഉണ്ടായിരുന്നു. ബാല ചേച്ചിയെ ഉപദ്രവിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവർ പിരിഞ്ഞതിന് ശേഷം ഞാൻ ചേച്ചിയുടെ കൂടെ പോവുകയായിരുന്നു. അതിന് കാരണമുണ്ട്. അമൃതയുടെ കുടുംബം തന്നെ ഒരു സഹോദരനെ അല്ലെങ്കിൽ മകനെ പോലെയാണ് കൂടെ നിർത്തിയിരുന്നത്. അതുകൊണ്ട് അവരുടെ ഒപ്പം നിൽക്കാനായിരുന്നു ആഗ്രഹം. കൂടാതെ 18 വയസ്സ് പ്രായം ഉണ്ടായിരുന്ന തന്നെ തല്ലി ചെവിയിൽ നിന്നും മൂക്കിൽ നിന്നും ചോര വരുന്ന വിധത്തിൽ ആക്കിയിട്ടുണ്ട് എന്നും ഇയാൾ ആരോപിക്കുന്നു.
ബാലയുടെ മകൾ പറയുന്ന കാര്യങ്ങൾ പറഞ്ഞ് പറയിപ്പിച്ചാണ് എന്നുള്ള കമന്റുകൾ കണ്ടത് കൊണ്ടാണ് താൻ ഇപ്പോൾ ഈ വീഡിയോയുമായി വന്നത് എന്ന് ഇർഷാദ് പറയുന്നു. അമൃതയോ അഭിരാമിയോ അവരുടെ അമ്മയോ ഒരിക്കലും അങ്ങനെ ചെയ്യില്ല. കാരണം അവർക്ക് ഇത് ചെയ്യണം എന്നുണ്ടെങ്കിൽ നേരത്തെ ആവമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവരുടെ കുടുംബം ഒരിക്കലും അമൃത നേരിട്ട പീഡനങ്ങളെക്കുറിച്ച് പബ്ലിക് ആയി പറയണമെന്ന് തന്നോട് പോലും അഭ്യർത്ഥിച്ചിട്ടില്ല എന്ന് ഇർഷാദ് പറഞ്ഞു. ഈ വീഡിയോ കാണുന്ന നിങ്ങൾക്ക് പോലും ‘ഇത്രയും കാലം ഇയാൾ എവിടെയായിരുന്നു’ എന്ന് ചോദ്യം ഉണ്ടായേക്കാം എന്നും ഇർഷാദ് പറയുന്നു.
മദ്യപിച്ച് വിട്ടിലെത്തുന്ന അച്ഛൻ തന്നെയും അമ്മയെയും ഉപദ്രവിക്കാറുണ്ടെന്നും ഒരിക്കൽ ചില്ല് കുപ്പി തനിക്കുനേരെ എറിയാൻ ശ്രമിച്ചെന്നും പാപ്പു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അമ്മ കൈവെച്ച് തടഞ്ഞത് കൊണ്ടാണ് തനിക്കൊന്നും സംഭവിക്കാതിരുന്നതെന്നും മകൾ പറയുന്നു. തൻറെ അമ്മക്കും കുടുംബത്തിനുമൊപ്പം താൻ സന്തോഷവതിയാണെന്നും കുട്ടി വ്യക്തമാക്കിയിരുന്നു.
Discussion about this post