ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ പോലീസുകാരൻ വീരമൃത്യുവരിച്ചു. മറ്റൊരു സുരക്ഷാ സേനാംഗത്തിന് പരിക്കേറ്റു. രാത്രിയോടെ ജമ്മു കശ്മീരിലെ കത്വയിൽ ആയിരുന്നു ഏറ്റുമുറ്റൽ. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. അഞ്ചോളം ഭീകരരെ സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്.
കത്വയിലെ ബിലവാർ മേഖലയിൽ ആയിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പരിശോധനയ്ക്ക് എത്തിയ സുരക്ഷാ സേനാംഗങ്ങൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയത്.
അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർക്കാണ് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായത്. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post