തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയിൽ ഉണ്ടായ വൈദ്യുതി പ്രതിസന്ധി ഇനിയും പരിഹരിക്കാതെ അധികൃതർ. എസ്.എ.ടി ആശുപത്രിയിൽ ഇന്നലെ ആരംഭിച്ച വൈദ്യുതി പ്രതിസന്ധി ഇപ്പോഴും തുടരുന്നു എന്നാണ് ലഭ്യമായ വിവരം. ആശുപത്രി ഇപ്പോഴും ജനറേറ്ററിൻ്റെ സഹായത്തിലാണ് പ്രവർത്തിക്കുന്നത്.
ഇന്നലെ ആശുപത്രി മൂന്ന് മണിക്കൂർ നേരം പൂർണമായും ഇരുട്ടിലായിരുന്നു. വിവിധ വകുപ്പുകളുടെ ഗുരുതരമായ അനാസ്ഥയാണ് ഇതിനു കാരണമായത് . ആശുപത്രിയിലെ പിഡബ്ള്യുഡി ഇലക്ട്രിക്കൽ വിഭാഗത്തയാണ് കെഎസ്ഇബി പഴിക്കുമ്പോൾ കെഎസ്ഇബിക്ക് നേരെ വിമർശനം ഉന്നയിക്കുകയാണ് ആശുപത്രി അധികൃതർ.
അതേസമയം പ്രശ്നം പൂർണമായി പരിഹരിക്കാൻ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കേണ്ടി വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ ഇതിനു വേണ്ടിയുള്ള നടപടികൾ 10 മണി മുതലേ ആരംഭിക്കാൻ കഴിയുകയുള്ളൂ എന്നാണ് ലഭ്യമായ വിവരം. അത് വരെ ജനറേറ്ററിന്റെ ദയയിലാണ് ആശുപത്രിയുടെ പ്രവർത്തനം.
Discussion about this post