ലോകത്തെ ഏറ്റവും കരുത്തനായ മനുഷ്യന്റെ രഹസ്യങ്ങൾ പുറം ലോകത്തിന് മുൻപിൽ പങ്കുവച്ച് ഗവേഷകർ. 2017 ലെ മത്സരത്തിൽ ലോകത്തെ ഏറ്റവും കരുത്തനായി വിജയിച്ച ഇംഗ്ലണ്ട് സ്വദേശി എഡ്ഡി ഹാളിനെക്കുറിച്ചുള്ള വിവരങ്ങൾ ആണ് ഗവേഷകർ പുറത്തുവിട്ടത്. 2017 ൽ 500 കിലോ ഭാരം എടുത്ത് ചരിത്രം കുറിച്ചുകൊണ്ടായിരുന്നു എഡ്ഡി ഏറ്റവും കരുത്തനെന്ന നേട്ടം സ്വന്തമാക്കിയത്.
1970 കളുടെ അവസാനത്തിലാണ് ലോകത്തെ ഏറ്റവും ശക്തനായ മനുഷ്യനെ കണ്ടെത്താനുള്ള മത്സരം ആരംഭിച്ചത്. ഈ മത്സരത്തിന് ഇപ്പോഴും വലിയ പ്രീതിയാണ് ഉള്ളതെന്നാണ് വാസ്തവം. കായിക താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ഈ മത്സരത്തിൽ പങ്കാളികൾ ആകാറുള്ളത്. എന്നാൽ ഹാളിന്റെ റെക്കോർഡ് പൊട്ടിയ്ക്കാൻ ആർക്കും കഴിഞ്ഞില്ല. 500 കിലോ ഭാരം താങ്ങിയുള്ള എഡ്ഡിന്റെ പ്രകടനം ലോകത്തിന് തന്നെ വലിയ അത്ഭുതം ആയിരുന്നു.
എഡ്ഡിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ അദ്ദേഹത്തിന് ഇതെങ്ങിനെ സാധിച്ചുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലായി ഗവേഷകർ. 500 കിലോ ഭാരം താങ്ങാൻ വെയിറ്റ് ലിഫ്റ്റിംഗ് താരങ്ങൾക്ക് വരെ അസാധ്യമാണ്. മരണം വരെ സംഭവിക്കാം. എന്നിട്ടും ഇത് എഡ്ഡിന് എങ്ങിനെ സാധിച്ചുവെന്ന് കണ്ടെത്താൻ ഗവേഷകർക്ക് വലിയ ആകാംക്ഷയായിരുന്നു.
മറ്റുള്ളവരെ അപേക്ഷിച്ച് എഡ്ഡിന്റെ പേശികളിലുണ്ടായ മാറ്റങ്ങൾ ആണ് പ്രധാനമായും അദ്ദേഹത്തെ ലോകത്തെ ഏറ്റവും ശക്തനായ മനുഷ്യൻ ആക്കിയത്. എഡ്ഡിന്റെ ശരീരത്തിന്റെ താഴെ ഭാഗത്തുള്ള പേശികൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വലിപ്പവും ഭാരവും ഇരട്ടിയിലധികം ആയിരുന്നു. ഇതിൽ പ്രധാനപ്പെട്ടതായികുന്നു ഗൈ റോപ്‌സ് എന്ന് അറിയപ്പെടുന്ന പേശികളുടെ വലിപ്പം. സാധാരണ കായിക താരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എഡ്ഡിന്റെ ഈ പേശികൾ മൂന്ന് മീറ്റർവരെ നീളമുള്ളതാണ്. ഇതാണ് ഭാരം താങ്ങാൻ അദ്ദേഹത്തിന് തുണയായത്.
കാലിലെ പേശികൾക്കും വ്യത്യാസം ഉണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് എഡ്ഡിന്റെ കാലിന്റെ പേശികൾ രണ്ട് മടങ്ങ് നീളമുള്ളവയാണ്. ഭാരവും ഉണ്ട്. കുട്ടിന് 30 ശതമാനത്തോളം വലിപ്പം കൂടുതലാണ്.










Discussion about this post