വൈധ്യങ്ങളേറെയുള്ളതാണ് നമ്മുടെ പ്രപഞ്ചം,കൈയ്യിൽ പറ്റിപിടിച്ചിരിക്കുന്ന സൂക്ഷ്മാണുവിന് മുതൽ ഭീമാകാരന്മാരായ വന്യമൃഗങ്ങൾക്ക് പോലും അനേകം രഹസ്യങ്ങളും കഥകളും പറയാനുണ്ടാവും. പ്രകൃതിയെ അടുത്തറിയുമ്പോൾ അവൾ ഒളിപ്പിച്ചുവച്ച കൗതുകകാഴ്ചകൾ കാണുമ്പോഴാണ് നാം അമ്പരന്ന് പോകുക. ഇത്രയേറെ വൈവിധ്യങ്ങൾ,കഴിവുകൾ ഉള്ള ജീവികൾ ഉള്ള ഈ ലോകത്ത് നാം നാം മനുഷ്യർ എത്ര തുച്ഛരാണെന്ന് തോന്നിപ്പോകും.
പ്രത്യേകതകൾ കേട്ടാൽ അമ്പോ എന്ന് മനസിൽ തോന്നിപ്പോകുന്ന ഒരുജീവിയെ കുറിച്ച് അറിഞ്ഞാലോ? കരയിലല്ല കടലാഴങ്ങളിലാണ് താമസം. സ്‌നാപ്പിംഗ് ഷ്രിംപ്,പിസ്റ്റൾ ചെമ്മീൻ എന്നൊക്കയാണ് പേര്. നമ്മൾ വറുത്തും കറിയായും റോസ്റ്റായുമെല്ലാം രുചിയോടെ കഴിക്കുന്ന അതേ കൊഞ്ചിന്റെ കുടുംബക്കാരൻ. ശബ്ദം കൊണ്ട് ഇരയെ കൊല്ലുന്ന ജീവി അതാണ് പിസ്റ്റൽ ചെമ്മീന്റെ പ്രത്യേകത.ആഫ്രിക്കയ്ക്കും യൂറോപ്പിനും ഇടയിൽ മെഡിറ്ററേനിയൻ കടലിൽ കാണപ്പെടുന്ന ഈ ജീവിക്ക് പരമാവധി 2 ഇഞ്ച് വലിപ്പമേ വരൂ. ഭക്ഷ്യയോഗ്യവും. പക്ഷേ ആള് ഭീകരനാണ് കൊടും ഭീകരൻ.
ഇതിന്റെ വലതുകൈയുടെ അറ്റത്ത് ഒരു സ്‌നാപ്പർ നഖം ഉണ്ട്. അതാണ് ഇവന്റെ ആയുധം.അത് പ്രത്യേക രീതിയിൽ ചലിപ്പിച്ചുണ്ടാക്കുന്ന ശബ്ദത്തിന് സൂപ്പർ സോണിക് വിമാനങ്ങളെക്കാൾ ശബ്ദമുണ്ട്. 218 ഡെസിബൽ വരും ഇത്. ഈ ശബ്ദമുണ്ടാക്കുന്ന ചൂടാകട്ടെ അഗ്നിപർവ്വതങ്ങളിലെ ലാവയേക്കാൾ നാലിരിട്ടി. അതായത് 4447 ഡിഗ്രി സെൽഷ്യസ്.
മാംസബുക്കായ ഇവ ഇരകളെ കൊന്നു കഴിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. ഈയൊരു ഒറ്റ ചലനത്തിൽ ആയിരക്കണക്കിന് കുമിളകൾ നിർമിക്കപ്പെടുകയും അതിന് സെക്കൻഡിൽ നൂറടി വേഗത കൈവരികയും ചെയ്യുന്നു. ഈ കുമിളകൾ പൊട്ടി തകരുമ്പോൾ ഉണ്ടാകുന്നതാണ് ഇത്രയും വലിയ ശബ്ദം. സോണോലൂമിനസെൻസ് എന്ന ഒരു പ്രതിഭാസവും കൂടി ഉണ്ടാകുന്നു. ഇതിനൊപ്പം ഉണ്ടാകുന്ന താപം 8000 ഫാരൻഫീറ്റാണ്. സൂര്യൻറെ ഉപരിതലത്തിലെ ചൂട് 5600 സെൽഷ്യസാണ്.1538 ൽ എത്തുമ്പോൾ ഇരുമ്പ് പോലും ഉരുകും അതിന്റെ നാലിരട്ടി. ചെറു കുമിളകൾ പൊട്ടി ഉണ്ടാകുന്ന അത്രയും ഭാഗത്തെ ജലത്തിനാണ് ഇത്രയും താപം കൈവരുന്നത്. 10 നാനോ സെക്കന്റുകൾക്കുള്ളിലാണ് ഇതെല്ലാം സംഭവിക്കുന്നത് അതുകൊണ്ട് മനുഷ്യൻറെ നഗ്‌ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ല. മനുഷ്യർക്ക് കേൾക്കാവുന്ന പരിധിയിലും അപ്പുറമാണ് ശബ്ദമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
2020 ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം പവർ പ്രോജക്ട് സിനിമയിൽ നായകനായ ജാമി ഫോക്‌സിന് പിസ്റ്റൾ ചെമ്മീനിന്റെ സൂപ്പർ പവർ കിട്ടുന്നതായി കാണിക്കുന്നുണ്ട്. രണ്ടാം ലോകയുദ്ധകാലത്ത് പിസ്റ്റൾ ചെമ്മീനുകളുടെ കോളനികളിൽ നിന്നുള്ള തരംഗങ്ങൾ യുഎസ് നാവിക സേനയുടെ സോണാറുകളെ തടസ്സപ്പെടുത്തി. ജാപ്പനീസ് കപ്പലുകൾ അമേരിക്കയുടെ അന്തർവാഹിനികളുടെ സാന്നിധ്യം കണ്ടുപിടിക്കാതിരിക്കാനായി യുഎസ് അന്തർവാഹിനികൾ പിസ്റ്റൾ ചെമ്മീനുകളുടെ കോളനികളിലാണ് ലാൻഡ് ചെയ്തിരുന്നതത്രേ.













Discussion about this post