ശീതള പാനീയങ്ങള്‍ കുടിക്കരുതെന്ന തരത്തില്‍ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായ പ്രചാരണമാണ് നടന്നത്. ഇത്തരം പാനീയങ്ങളില്‍ മാരകമായ എബോള വൈറസിന്റെ സാന്നിദ്ധ്യമുണ്ടെന്നും വ്യാജപ്രചാരണമുണ്ടായിരുന്നു എന്നാല്‍ വൈകാതെ തന്നെ സന്ദേശത്തിനെതിരെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം വരെ രംഗത്തെത്തി.
ഹൈദരാബാദ് പൊലീസ് പുറത്തിറക്കിയ മുന്നറിയിപ്പ് എന്ന തരത്തിലായിരുന്നു വാട്സ്ആപ്പിലൂടെ ഈ സന്ദേശം പ്രചരിച്ചത്. ഇന്ത്യാ സര്‍ക്കാരിന്റെ പേരും ലോഗോയും ഇതിനൊപ്പം വെച്ചിരുന്നു. സന്ദേശത്തിന്റെ ഉള്ളടക്കം ഇങ്ങനെ…
‘കൊക്കോക്കോള, 7അപ്, പെപ്സി, സ്പ്രൈറ്റ്, മാജ അടക്കമുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍ കുടിക്കരുത്. കമ്പനിയിലെ ഒരാള്‍ അപകടകാരിയായ എബോള വൈറസ് അടങ്ങിയ രക്തം ഇതില്‍ കലര്‍ത്തിയതിനാലാണിത്. ഈ വാര്‍ത്ത ഇന്നലെ എന്‍ഡിടിവിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍ ഈ മെസേജ് എല്ലാവരിലേക്കും ഷെയര്‍ ചെയ്യുക’
അതേസമയം സോഫ്റ്റ് ഡ്രിങ്കുകളെ കുറിച്ചുള്ള ഈ വാട്സ്ആപ്പ് സന്ദേശം തികച്ചും വ്യാജമാണ് എന്ന് വ്യക്തമാക്കി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു സന്ദേശവും പുറത്തിറക്കിയിട്ടില്ല എന്നും പിഐബി വ്യക്തമാക്കി.
ഇപ്പോള്‍ മാത്രമല്ല 2016ലും 2017ലും 2018ലും 2019ലുമെല്ലാം ഫേസ്ബുക്കിലും ട്വിറ്ററിലും വൈറലായിരുന്ന വ്യാജ സന്ദേശമാണിത് എന്ന് വ്യക്തമായിട്ടുണ്ട്. ശീതള പാനീയങ്ങളില്‍ എബോള വൈറസ് പടര്‍ത്തിയിട്ടുള്ളതിനാല്‍ അവ കുടിക്കരുത് എന്നാവശ്യപ്പെട്ട് ഹൈദരാബാദ് പൊലീസ് പുറത്തിറക്കിയ മുന്നറിയിപ്പ് എന്ന പേരിലുള്ള സന്ദേശം വ്യാജമാണ്. ഇത്തരമൊരു മുന്നറിയിപ്പ് അധികൃതര്‍ പുറത്തിറക്കിയിട്ടില്ല.
Discussion about this post