വിവാഹങ്ങള്‍ വൈറലാകണമെന്നാണ് പുതു തലമുറയുടെ ആഗ്രഹം. അതിന് വേണ്ടി എന്തൊക്കെ ചെയ്യാനും അവര്‍ ഒരുക്കമാണ്. വ്യത്യസ്തതയാര്‍ന്ന വിവാഹങ്ങളുടെ കാലമാണിത്.
ആളുകളുടെ കാഴ്ച്ചയെ പെട്ടെന്ന് ക്ഷണിക്കുന്ന തരത്തിലാണ് വിവാഹങ്ങളുടെ ഒരുക്കങ്ങള്‍ വരെ നടത്തുക. ഇപ്പോഴിതാ അത്തരത്തില്‍ വൈറലായിരിക്കുകയാണ് ഒരു വ്യത്യസ്തമായ വിവാഹം. വിവാഹവണ്ടിയുടെ ഒരുക്കമാണ് ഇതില്‍ എല്ലാവരുടെയും ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്.
റിഷവ് യാദവ് എന്നൊരാള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം എല്ലാവരും അറിയുന്നത്. തിക്കും തിരക്കുമുള്ള റോഡിലൂടെ ഇലകളും ചെടികളും കൊണ്ട് മൂടിയ ഒരു കാര്‍ കടന്ന് പോകുന്നത് കാണാം. ആദ്യ നോട്ടത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലാവില്ല
. എന്നാല്‍ വീഡിയോയ്ക്ക് നല്‍കിയ കുറിപ്പും വീഡിയോയിലെ എഴുത്തും ആളുകളെ കാര്യം തിരിച്ചറിയാന്‍ പ്രപ്തമാക്കുന്നു. സാധാരണ വിവാഹത്തില്‍ വധുവും വരനും വിവാഹ ശേഷം സഞ്ചരിക്കുന്ന വാഹനത്തിന്റെ മുന്നില്‍ ഒരു പൂച്ചെണ്ട് വയ്ക്കാറുണ്ട്. എന്നാല്‍ ഇവിടെ ഒരു കാറ് മുഴുവനായും ഇലകള്‍ കൊണ്ട് മൂടുകയാണ് ചെയ്തത്.
വഴിയേ പോകുന്നവരെല്ലാം ഇതെന്താണ് സംഭവം എന്ന തരത്തില്‍ ആശ്ചര്യത്തോടെ കാറിനെ നോക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോയില്‍ ഇങ്ങനെ എഴുതിയിരുന്നു, ‘ഒരു അടിയന്തിര വിവാഹ ഓര്‍ഡര്‍ ഉണ്ടായിരുന്നു. പൂക്കള്‍ ലഭ്യമല്ലാത്തതിനാല്‍ അദ്ദേഹം ഇലകള്‍ ഉപയോഗിച്ചു’ വിവാഹം പ്രധാനമാണ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.
ഇതിനോടകം തന്നെ മുപ്പത് ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. ‘വെഡ്ഡിംഗ് തീം: ആമസോണ്‍ ഫോറസ്റ്റ്’,എന്നായിരുന്നു രസികനായ ഒരു നെറ്റിസണിന്റെ കമന്റ്
View this post on Instagram
Discussion about this post