അഹമ്മദാബാദ്: ലൈംഗികബന്ധത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവത്താൽ യുവതി മരിച്ചു. നഴ്‌സിംഗ് ബിരുദധാരിയാ 23 കാരിയ്ക്കാണ് ദാരുണാന്ത്യം. രക്തസ്രാവമുണ്ടായതോടെ ആൺസുഹൃത്ത് പ്രതിവിധിക്കായി ഓൺലൈനിൽ മണിക്കൂറുകളോളമാണ് തിരഞ്ഞത്. സമയത്ത് ആശുപത്രിയിൽ എത്തിക്കാതെ രക്തസ്രാവം ഉണ്ടായി ആരോഗ്യനില വഷളായാണ് യുവതി മരിച്ചത്.
ഗുജറാത്ത് നവസരിയിലെ ഹോട്ടലിൽ ഈ കഴിഞ്ഞ സെപ്തംബർ 23നാണ് യുവതിയും ആൺസുഹൃത്തും എത്തിയത്. ലൈംഗികബന്ധത്തിനിടെ ലൈംഗികാവയവത്തിന് പരിക്കുകളോൽക്കുകയും അമിത രക്തസ്രാവത്തിന് കാരണമാകുകയും ചെയ്തു. ഇതോടെ ഇരുവരും പരിഭ്രമത്തിലായി. എങ്ങനെ രക്തസ്രാവം നിർത്താമെന്ന് ഓൺലൈനിൽ സേർച്ച് ചെയ്യുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ യുവതിയുടെ ബോധം നഷ്ടപ്പെടുകയും ചെയ്തു. പിന്നാലെ മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ യുവതിയെ ആൺസുഹൃത്ത് ആശുപത്രിയിലെത്തിക്കുകയും യുവതിയുടെ ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു. സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്യുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post