അവക്കാഡോയും പേരയ്ക്കയും. രണ്ടും ഗുണത്തിന്റെ കാര്യത്തില്‍ കട്ടയ്ക്ക് നില്‍ക്കുന്ന ഫലവര്‍ഗ്ഗങ്ങളാണ്. ഇവ രണ്ടും വളരെ ജനപ്രിയമായ പഴങ്ങളാണെന്നതും യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇവയില്‍ ഗുണത്തില്‍ ആരാണ് അല്‍പ്പമെങ്കിലും മുന്നിലെന്ന് നോക്കാം അവക്കാഡോയുടെ കാര്യം തന്നെയെടുക്കാം ഇതില്‍ ബി 16 , അയണ്‍, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ പേരയ്ക്കയിലുള്ളതിനേക്കാള്‍ അധികം അടങ്ങിയിരിക്കുന്നു.
അവക്കാഡോയും ഗര്‍ഭിണികള്‍ക്ക് കഴിക്കാന്‍ ഉത്തമമായ ഒരു ഭക്ഷണസാധനമാണ്. കുഞ്ഞിന്റെ ചര്‍മ്മത്തിലെയും തലച്ചോറിലെയും കോശകലകളുടെ വളര്‍ച്ചയ്ക്ക് ഇത് ഏറെ സഹായകമാകുന്നു.അവക്കാഡോ ചീത്തകൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ കൂട്ടാനും സഹായിക്കും.
മാത്രമല്ല നാരുകള്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നതും അവക്കാഡോയിലാണ് എന്നതാണ് കണ്ടെത്തല്‍. അവക്കാഡോയില്‍ പഞ്ചസാരയുടെ അംശം വളരെക്കുറവാണ് 100 ഗ്രാമില്‍ 0.66മാത്രമാണ് പഞ്ചസാരയുടെ അളവ്. എന്നാല്‍ 100 ഗ്രാം പേരയ്ക്കയില്‍ 8.92 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അവക്കാഡോയെക്കാള്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നത് പേരക്കയിലാണ് ജലവും കാല്‍സ്യവും മാംഗനീസും, കോപ്പറും വിറ്റാമിന്‍ എയുമൊക്കെ ഇതില്‍ ധാരാളമുണ്ട്.
കൂടാതെ, പേരയ്ക്കയിലെ ആന്റി ഓക്സിഡന്റ് സാന്നിദ്ധ്യം ഹൃദയാരോഗ്യത്തിന് അത്യാവശ്യമാണ്. കുടാതെ പേരയ്ക്കയിലെ പൊട്ടാസ്യം, ഫൈബര്‍ എന്നിവയുടെ സാന്നിദ്ധ്യം ശരീരത്തിലെ എല്‍ഡിഎല്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും.
ആരോഗ്യവും സൗന്ദര്യവുമുള്ള മുടി വളരുന്നതിനാവശ്യമായ പ്രകൃതിദത്ത എണ്ണ അവക്കാഡോയിലുണ്ട്. അതേസമയം മുടി വരളുന്നതും കൊഴിയുന്നതും തടയുന്ന പഴമാണ് പേരക്ക.ചുരുക്കി പറഞ്ഞാല്‍ താരതമ്യപ്പെടുത്താനാകാത്ത പഴവര്‍ഗ്ഗങ്ങളാണ് രണ്ടും .രണ്ടിനും അതിന്റേതായ ഗുണഗണങ്ങളുള്ളതായി കാണാം.
Discussion about this post