തിരുവനന്തപുരം:വർക്കലയിൽ ഇരു സംഘങ്ങൾ തമ്മിലുള്ള വാക്ക് തർക്കത്തിൽ രൂക്ഷമായ ആക്രമണം. ഇതേ തുടർന്ന് മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു. താഴെ വെട്ടൂർ ജങ്ഷനിൽ ബുധനാഴ്ച വൈകിട്ട് ആറരയോടടുപ്പിച്ചാണ് സംഭവം നടന്നത്. വെട്ടൂർ സ്വദേശികളായ നൗഷാദ് (45 ) അൽ അമീൻ (31) ഷംനാദ് (49) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർക്കെല്ലാവർക്കും തലയ്ക്ക്കാണ് വെട്ടേറ്റത്. പ്രദേശവാസികളായ അഞ്ച് പേരടങ്ങുന്ന സംഘമാണ് ഇവരെ ആക്രമിച്ചതെന്ന വിവരമാണ് പുറത്ത് വരുന്നത്.
രാവിലെമുതൽ ഇരു സംഘങ്ങളും തമ്മിൽ നിസ്സാരകാര്യങ്ങളെ ചൊല്ലി വാക്കുതർക്കമുണ്ടാവുകയും തുടർന്ന് അസഭ്യ വാക്കുകൾ ഉപയോഗിക്കുകയും ചെയ്തിരുന്നതായി നാട്ടുകാർ വെളിപ്പെടുത്തി. വെട്ടേറ്റ മൂന്നുപേരെയും വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. ജവാദ്, യൂസഫ്, നൈസാം എന്നിവരും തിരിച്ചറിയാത്ത രണ്ടുപേരുമാണ് പ്രതികൾ.
ഇതിനിടയിൽ സംഘർഷം കണ്ട് തടയാനെത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിമുദ്ധീനും മർദ്ധനമേറ്റു. ഇദ്ദേഹത്തിന് മുഖത്താണ് പരിക്കേറ്റത്.
Discussion about this post