ബെയ്‌റൂട്ട്: ലെബനനിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേൽ. ബെയ്‌റൂട്ട് വിമാനത്താവളത്തിന് സമീപം ശക്തമായ വ്യോമാക്രമണം ആയിരുന്നു ഇസ്രായേൽ സേന നടത്തിയത്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഹിസ്ബുള്ള, ഹമാസ് ഭീകരരെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു ഇസ്രായേലിന്റെ ആക്രമണം.
പുലർച്ചെയോടെയായിരുന്നു ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തിയത്. മണിക്കൂറുകളോളം ആക്രമണം നീണ്ടു നിന്നതായാണ് റിപ്പോർട്ടുകൾ. വിമാനത്താവളത്തിൽ നിന്നും ആറ് കിലോ മീറ്റർ അകലെയുള്ള പ്രദേശങ്ങളിൽ ആയിരുന്നു ആക്രമണം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള നേതാവ് ഹസ്സൻ നസ്രള്ള കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരു വിഭാഗങ്ങൾ തമ്മിലുള്ള ആക്രമണങ്ങൾ ശക്തമായത്. കഴിഞ്ഞ ദിവസം മൊസാദിന്റെ ആസ്ഥാനം ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതിലുള്ള മറുപടിയെന്നോണമാണ് ബെയ്‌റൂട്ടിലെ ആക്രമണം എന്നാണ് വിവരം.
Discussion about this post