ആപ്പിൾ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം. ആപ്പിളിന്റെ ദീപാവലി സെയിൽ തുടങ്ങിയിരിക്കുകയാണ്. ഏറെ ഡിസ്‌കൗണ്ടുകളോടെയാണ് ഇത്തവണ ആപ്പിൾ ദീപാവലി സെയിൽ ആരംഭിച്ചിരിക്കുന്നത്.
തിരഞ്ഞടുപ്പക്കപ്പെട്ട ബാങ്ക് കാർഡുകൾക്കാണ് ഏറ്റവും കൂടുതൽ ഡിസ്‌കൗൺ് ആപ്പിൾ നൽകുന്നത്. 10,000 രൂപയോളം ഇൻസ്റ്റ്ന്റ് ക്യാഷ്ബാക്ക് ആപ്പിൾ നൽകുന്നുണ്ട്. ഐഫോണുകൾക്ക് പുറമേ മാക്ബുക്ക് , ഐപാഡ് ആപ്പിൾ വാച്ച് ഇവയ്ക്കും ഓഫറുകളുണ്ട്. എല്ലാത്തിന്റെയും വില വിവരങ്ങളും ഓഫറുകളും ആപ്പിൾ ഇന്ത്യയുടെ വെബ്‌സൈറ്റിൽ വിവരങ്ങൾ നൽകിയിട്ടുണ്ട്.
അമേരിക്കൻ എക്സ്പ്രസ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് കാർഡുകൾക്കാണ് ഈ ഓഫർ ലഭിക്കു . 12 മാസത്തേക്ക് നോ-കോസ്റ്റ് ഇംഎംഐ സൗകര്യം ലഭിക്കും. ആപ്പിളിൻറെ ഏറ്റവും പുതിയ ഐഫോൺ 16 സിരീസിന് 5,000 രൂപ വരെ വരെ വിലക്കിഴിവുണ്ട്.
മാക്ബുക്ക് എയർ എ3യ്ക്കും മാക്ബുക്ക് പ്രോയ്ക്കും 10,000 രൂപയും, മാക്ബുക്ക് എയർ എം2വിന് 8,000 രൂപയും ക്യാഷ്ബാക്ക് കിട്ടും. മറ്റൊരു ശ്രദ്ധയമായ ഓഫർ ഐഫോൺ 15 വാങ്ങുമ്പോൾ ബീറ്റ്സ് സോളോ ബഡ്സ് സൗജന്യമായി ആപ്പിൾ നൽകുന്നതാണ് . എന്നാൽ വാങ്ങുന്നവരെ ഈ ഓഫർ ഇന്ന് മാത്രമേ ബഡ്‌സിന് ലഭ്യമാകൂ.
Discussion about this post