അമേരിക്കൻ റാപ്പറും സംഗീതജ്ഞനുമായ ഡിഡ്ഡി അറസ്റ്റിലായെന്ന വാർത്ത ഞെട്ടലോടെയാണ് ലോകം മുഴുവൻ കേട്ടത്. 120 പേരാണ് ഡിഡ്ഡിക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയത്. ഡിഡ്ഡിയുടെ പാർട്ടികളിൽ ഇയാൾ പലതരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നുണ്ടെന്നും പല പ്രമുഖ താരങ്ങൾക്കും ഇതേപ്പറ്റി അറിവുണ്ടെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഡിഡ്ഡിയെന്ന് അറിയപ്പെടുന്ന ഷോൺ ഡിഡ്ഡി നടത്തുന്ന പാർട്ടികൾ ഹോളിവുഡ് താരങ്ങൾക്കിടയിൽ ഏറെ പ്രശസ്തമാണ്. ഈ പാർട്ടിയിൽ സ്ഥിരമായി പങ്കെടുക്കുന്ന പലരും ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ, എന്താണ് ഈ പാർട്ടിയിൽ പങ്കെടുത്ത ശേഷം സംഭവിക്കുന്നതെന്ന് ഇവർക്കൊന്നും കൃത്യമായി അറിയില്ല. കാര്യങ്ങൾ വഷളാവുമ്പോൾ ഇവർ പുറത്തുപോവുന്നു. അതിനായി ഇവർക്കുമാത്രം അറിയാവുന്ന സിഗ്നലുകളും ഉപയോഗിച്ചിരുന്നു.
രാത്രി ആരംഭിച്ച് പുലർച്ചെ ഏഴ് മണി വരെയാണ് ഡിഡ്ഡി പാർട്ടികൾ നടക്കാറുള്ളത്. എന്നാൽ, പുലർച്ചെ രണ്ട് മണിക്ക് ശേഷം ഈ പാർട്ടി മറ്റൊരു തലത്തേക്ക് മാറുന്നതായി വിദേശ മാദ്ധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നു. ഉയർന്നരീതിയിലുള്ള മയക്കുമരുന്നാണ് ഈ പാർട്ടിയിൽ വിതരണം ചെയ്യുന്നത്. ഈ പാർട്ടിയിൽ കൂടുതൽ പേരും നഗ്നരായാണ് നടന്നിരുന്നത്. സ്ത്രീകൾ അവർ പോലും അറിയാതെ തന്നെ നഗ്നരായി മാറുന്നു.
പാർട്ടിയിൽ ഒരു സമയം കഴിഞ്ഞാൽ എന്താണ് നടക്കുന്നതെന്ന് അവർക്ക് പോലും അറിയില്ല. എന്നാൽ, ഇവിടെ നടക്കുന്ന കാര്യങ്ങളെല്ലാം ഒളിക്യാമറയിൽ പകർത്തുകയും ഇതുപയോഗിച്ച് പലരെയും ഡിഡ്ഡി ഭീഷണിപ്പെടുത്തിയിരുന്നതായും ആണ് റിപ്പോർട്ട്. ചില ദിവസങ്ങളിൽ ഫ്രീക്ക് ഓഫ്‌സ് എന്ന പേരിൽ സെക്‌സ് പാർട്ടികളും ഇവിടെ നടത്തിയിരുന്നു. നിരവധി താരങ്ങളെ പുരുഷ ലൈംഗിക തൊഴിലാളികളുമായി കിടക്കാൻ നിർബന്ധിച്ചിരുന്നതായും ഇതിന്റെ വീഡിയോകൾ എടുത്ത് സൂക്ഷിച്ചിരുന്നതായും പറയുന്നു.
പ്രമുഖ താരങ്ങൾ പോലും ഈ പാർട്ടിയുടെ ഇരകളാണെന്നാണ് റിപ്പോർട്ട്. ജെയ് ഇഡ്‌സ്, ബിിയോൺസ്, ജെന്നിഫർ, ലിയോനാർഡോ ഡികാപ്രിയോ, അഷർ, ജസ്റ്റിൻ ബീബർ എന്നിവരുൾപ്പെടെയുള്ള പോപ് താരങ്ങളുമായെല്ലാം ഡിഡ്ഡിക്ക് ബന്ധമുണ്ട്. എന്നാൽ, ഈ ഇവിടെ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഇവർക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഡിഡ്ഡിയുടെ പാർട്ടികളുടെ ഇരയാണ് ജസ്റ്റിൻ ബീബർ എന്നും പറയപ്പെടുന്നുണ്ട്.
പോപ്പ് രാജാവ് മൈക്കിൾ ജാക്‌സന്റെയും ലിസ ലോപ്‌സിന്റെയും മരണത്തിന് പിന്നിലും ഡിഡ്ഡിക്ക് പങ്കുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഡിഡ്ഡിയും മൈക്കിൾ ജാക്‌സനും തമ്മിൽ അടുത്ത ബന്ധം ഇല്ലായിരുന്നെങ്കിലും രണ്ടുപേരും ഒരു പാർട്ടിയിൽ ഒരുമിച്ച് ഇരുന്നിരുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
ഡിഡ്ഡിയുടെ മാൻഷനായ മിയാമിയിലാണ് ഈ പാർട്ടികൾ മുഴുവനും നടന്നിരുന്നത്. സെക്‌സ് ടോയ്‌സ്, ബോണ്ടേജ് ഗിയർ, ഒളിക്യാമറകൾ, 10,000 ഓളം ബേബി ഓയിലുകൾ, അടിവസ്ത്രങ്ങൾ എന്നിവ ഉൾപ്പെടെ നിറഞ്ഞ സെക്‌സ് റൂമുകൾ ഈ വസതിയിൽ കണ്ടെത്തിയതായി റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥർ പറയുന്നു.
Discussion about this post