തിരുവനന്തപുരം :നിയമസഭയുടെ ആദ്യദിവസം കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വിഡി സതീശനമായുള്ള അന്തർധാരയെന്ന് മുൻ കേന്ദ്ര മന്ത്രി വി മുരളിധരൻ. സിപിഎം അവതരിപ്പിക്കുന്ന കള്ള കണക്കുകൾ ചോദ്യം ചെയ്യേണ്ട പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ കുഴലൂത്തുകാരനായി മാറി എന്നതിന്റെ തെളിവാണ് ഇന്നത്തെ നിയമസഭ എന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയോ റവന്യൂ മന്ത്രിയോ വയനാട് ദുരന്തത്തിലെ നാശനഷ്ടക്കണക്കുകൾ ഇതുവരെയും വെളിപ്പെടുത്തിയട്ടില്ല. യതാർഥ കണക്ക് കേന്ദ്രത്തിന് മുന്നിൽ സമർപ്പിച്ചോ എന്ന് പ്രതിപക്ഷ ചോദിക്കുന്നതുമില്ല. സർക്കാരിന്റെ വീഴ്ചകൾ ചോദ്യം ചെയ്യേണ്ട പ്രതിപക്ഷം മുഖ്യമന്ത്രിയുടെ കുഴലൂത്തുകരനായി മാറിയിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
കണക്കുകൾ സമർപ്പിക്കാൻ സർക്കാരിനോട് കേന്ദ്രം നിർദേശം നൽകി. എന്നാൽ സംസ്ഥാന സർക്കാർ കണക്കുകൾ സമർപ്പിച്ചിട്ടില്ല. ഒരു ശവ സംസ്‌കാരത്തിന് 75,000 രൂപ എന്നതുപോലുള്ള കള്ളകണക്കല്ലാതെ മറ്റൊന്നും കേരള സർക്കാർ ഇതുവരെയും നൽകിയിട്ടില്ല. ദേശീയദുരന്തനിവാരണ ഫണ്ടിൽ നിന്ന് അഞ്ച് വർഷത്തിനിടെ 1471 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. ഈ വർഷത്തെ ആദ്യ ഗഡുവായ 146 കോടി രൂപ കഴിഞ്ഞ ദിവസം നൽകി . ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന തുകയുടെ മാനദണ്ഡം ഉണ്ടാക്കിയത് യുപിഎ സർക്കാരാണെന്നത് സതീശൻ മറക്കരുത്’ എന്നും മുരളീധരൻ കൂട്ടിച്ചേർത്തു .
Discussion about this post