മുംബൈ; സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനംകവർന്ന താരസുന്ദരിയാണ് അദിതി റാവു. 2006ൽ മമ്മൂട്ടി ചിത്രം ‘പ്രജാപതി’യിലൂടെയായിരുന്നു അദിതിയുടെ സിനിമാ അരങ്ങേറ്റം. 2007ൽ ശൃംഗാരം എന്ന തമിഴ് സിനിമയിലും അദിതിയെത്തി. പിന്നീട് ഹിന്ദിയിലേക്ക്. 2009-ൽ അഭിഷേക് ബച്ചൻ നായകനായ ഡൽഹി-6 എന്ന സിനിമയിലൂടെ ബോളിവുഡിൽ സജീവമായ താരം അടുത്തിടെയാണ് നടൻ സിദ്ധാർത്ഥിനെ വിവാഹം കഴിച്ചത്.
ഹൈദരാബാദിലെ രാജകീയ പാരമ്പര്യമുള്ള ഹൈദരി കുടുംബത്തിൽ ജനിച്ച അദിതി റാവു രാഷ്ട്രീയ നേതാക്കളായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ. രാമേശ്വർ റാവുവിന്റെയും കൊച്ചുമകളാണ്. അദിതി റാവുവിന്റെ അമ്മയുടെ മുത്തച്ഛനായിരുന്നു തെലങ്കാനയിലെ വാനപർത്തി നാട്ടുരാജ്യത്തിലെ അവസാന ഭരണാധികാരി
താരം അഭിനയിച്ച വെബ്‌സീരീസായ ഹീരാമാണ്ഡി ദ ഡയമണ്ട് ബസാർ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ അദിതിയുടെ സൗന്ദര്യത്തെ വാനോളം പുകഴ്ത്തിയിരുന്നു. സിനിമാകരിയർഗ്രാഫ് ഉയരുന്നത് പോലെയാണ് അദിതിയുടെ സൗന്ദര്യവും വർദ്ധിക്കുന്നതെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. വർഷങ്ങൾക്ക് മുൻപുള്ളതിനേക്കാൾ ഒരുപാട് മാറ്റം താരസുന്ദരിക്കുണ്ടായി. സോഷ്യൽമീഡിയയിൽ വൈറലാവുന്ന താരത്തിന്റെ ചിത്രം ചൂണ്ടിക്കാട്ടി,നടി സുന്ദരിയാവാൻ ഒരുപാട് ശസ്ത്രക്രിയകളും നടത്തിയെന്ന് ആളുകൾ ചൂണ്ടിക്കാട്ടി. മൂക്കിനാണ് വലിയമാറ്റം സംഭവിച്ചിരിക്കുന്നത്.മുഖം കൂടുതൽ മെലിഞ്ഞു.പിരികവും നല്ല കട്ടിയായി മാറിയെന്നും ആരാധകർ ചൂണ്ടിക്കാട്ടി.
പുരികം, ചുണ്ട്, മൂക്ക്, ജോലൈൻ എന്നുതുടങ്ങി മുഖാകൃതിയിൽ തന്നെ വ്യത്യാസം വന്നു. മൂക്കിന്റെ ആകൃതിയിൽ വ്യത്യാസം വരുത്തുന്ന റൈനോപ്ലാസ്റ്റി, മേൽചുണ്ടിൽ ഡെർമൽ ഫില്ലേഴ്സ്, കവിൾത്തടം തടികുറയ്ക്കുന്നതിനായി ബക്കൽഫാറ്റ് റിമൂവൽ സർജറി, മൈക്രോപിഗ്മെന്റേഷൻ വഴി പുരികത്തിന്റെ ആകൃതിയിലെ മാറ്റം എന്നിങ്ങനെയുള്ള ഫേഷ്യൽ എൻഹാൻസ്മെന്റ് സർജറികളായിരിക്കാം അദിതിയുടെ മാറ്റത്തിന് കാരണമെന്നാണ് ആളുകൾ ചൂണ്ടിക്കാണിക്കുന്നത്.













Discussion about this post