തൃശ്ശൂർ: കേരള കാർഷിക സർവ്വകലാശാലയിൽ ആർഎസ്എസിനെതിരെ എസ്എഫ്‌ഐ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡ് എടുത്ത് മാറ്റി ബിജെപി വാർഡ് മെമ്പർ. മടക്കത്തറയിലെ വാർഡ് മെമ്പർ ഷിനോജ് ആണ് എസ്എഫ്‌ഐക്കാരുടെ ഭീഷണിയ്ക്ക് പുല്ല് വില നൽകി ഫ്‌ളക്‌സ് ബോർഡുകൾ എടുത്ത് മാറ്റിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കാർഷിക സർവ്വകലാശാലയിലെ കലോത്സവ വേദിയ്ക്ക് സമീപം ആയിരുന്നു എസ്എഫ്‌ഐ ആർഎസ്എസിനെതിരെ വ്യാജാരോപണം ഉൾപ്പെടുന്ന ഫ്‌ളക്‌സ് സ്ഥാപിച്ചത്. അയോദ്ധ്യയിലെ ബാബറി തർക്ക മന്ദിരവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു ഫ്‌ളക്‌സ്. ബാബറി തർക്ക മന്ദിരം കാറ്റിലും മഴയിലും തകർന്നത് അല്ലെന്നും ആർഎസ്എസ് പൊളിച്ചതാണെന്നും ആയിരുന്നു ഫ്‌ളക്‌സിൽ എഴുതിയിരുന്നത്. തർക്ക മന്ദിരത്തിന്റെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു.
ഈ വിവരം അറിഞ്ഞ ഷിനോജ് ഉടനെ സർവ്വകലാശാലയിൽ എത്തുകയായിരുന്നു. ഷിനോജിന്റെ വാർഡിന്റെ പരിധിയിലാണ് സർവ്വകലാശാലയുള്ളത്. ഫ്‌ളക്‌സ് എടുത്ത് മാറ്റാൻ ശ്രമിച്ച ഷിനോജിനെ എസ്എഫ്‌ഐക്കാർ ഭീഷണിപ്പെടുത്തിയെങ്കിലും പിന്മാറിയില്ല. കലോത്സവ വേദിയ്ക്ക് സമീപത്ത് നിന്നും ഫ്‌ളക്‌സ് എടുത്ത് സർവ്വകലാശാലയ്ക്ക് പുറത്ത് കളയുകയായിരുന്നു.
Discussion about this post