ന്യൂഡൽഹി : ഹൈബോക്സ് മൊബൈൽ ആപ്ലിക്കേഷന്റെ പേരിൽ നിക്ഷേപകരെ തട്ടിപ്പിനിരയാക്കിയ കേസിൽ ബോളിവുഡ് നടി റിയ ചക്രവർത്തിക്ക് നോട്ടീസ് അയച്ച് ഡൽഹി പോലീസ്. 500 കോടി രൂപയുടെ തട്ടിപ്പാണ് ഹൈബോക്സ് മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നത്. വമ്പിച്ച ആദായം വാഗ്ദാനം ചെയ്ത് റിയ ചക്രവർത്തി ഉൾപ്പെടെയുള്ളവർ ഈ തട്ടിപ്പിലേക്ക് നിക്ഷേപകരെ ആകർഷിച്ചു എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.
ഹൈബോക്സ് തട്ടിപ്പ് കേസിൽ നേരത്തെ യൂട്യൂബർ ആയ
എൽവിഷ് യാദവിനും ഹാസ്യ താരം ഭാരതി സിങ്ങിനും നേരത്തെ തന്നെ ഡൽഹി പോലീസ് നോട്ടീസ് അയച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകാനായി അറിയിച്ച് റിയ ചക്രവർത്തിക്ക് ഡൽഹി പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. 2024 ഒക്ടോബർ 9-ന് ദ്വാരകയിലെ സൈബർ സെൽ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്.
റിയ ചക്രവർത്തിയെ ഡൽഹി പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ശാപമാണ് റിയ ചക്രവർത്തി അനുഭവിക്കുന്നത് എന്നാണ് നിരവധി പേർ അഭിപ്രായം പങ്കുവെക്കുന്നത്. സുശാന്തിന്റെ മുൻ കാമുകിയായിരുന്ന റിയ ചക്രവർത്തി താരത്തിന്റെ ആത്മഹത്യക്ക് പിന്നാലെ അറസ്റ്റ് ചെയ്യപ്പെടുകയും മാസങ്ങളോളം ജയിലിൽ കഴിയുകയും ചെയ്തിരുന്നു.
Discussion about this post