ഇനി രണ്ട് മണിക്കൂറില്‍ ടെക്സാസില്‍ നിന്ന് ലണ്ടനിലേക്ക് യാത്ര ചെയ്യാനാകും, കേട്ട് ഞെട്ടേണ്ട. ഇനി ഇത് സാധ്യമാണ്. ഹൈപ്പര്‍സോണിക് വേഗത്തില്‍ പറക്കുന്ന വിമാനം 2025 ല്‍ ആദ്യ പരീക്ഷണ പറക്കലിന് ഒരുങ്ങുകയാണ്. വീനസ് എയറോസ്പേസ്, വെലോന്‍ഡ്ര എന്നീ കമ്പനികള്‍ ചേര്‍ന്ന് നിര്‍മിച്ച ഈ ജെറ്റ് വിമാനം ഹൈപ്പര്‍ സോണിക് യാത്ര ഉടന്‍ തന്നെ സാധ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്.
വീനസ് സ്റ്റാര്‍ഗേസര്‍ എം4 എന്ന് പേരിട്ടിരിക്കുന്ന ഈ വിമാനത്തിന് അത്യാധുനിക റോക്കറ്റ് എഞ്ചിനാണുള്ളത്. ഈ പരീക്ഷണം വിജയമായാല്‍ ഭൂമിയില്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്ന സമയം വിപ്ലവകരമായി കുറയ്ക്കാന്‍ ഈ വിമാനത്തിന് സാധിക്കും.
പരമാവധി മണിക്കൂറില്‍ 5795 കിമീ വേഗത്തില്‍ സഞ്ചരിക്കാനുള്ള ശേഷി ഈ വിമാനത്തിന് ലഭിക്കും. ടെക്സാസില്‍ നിന്ന് ലണ്ടനിലേക്ക് രണ്ട് മണിക്കൂറില്‍ യാത്ര ചെയ്യാമെങ്കില്‍ ഡല്‍ഹിയില്‍ നിന്ന് ഇറ്റലിയിലെ റോമിലേക്കും അതേ സമയപരിധിയില്‍ ഇന്ത്യക്കാര്‍ക്ക് യാത്ര ചെയ്യാം.
അതേസമയം വീനസും വെലോന്‍ഡ്രയും മാത്രമല്ല ഈ രംഗത്തുള്ളത്. എക്സ്ബി-1 എന്ന വിമാനം ഇതിനകം മൂന്ന് പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സെപ്റ്റംബറിലാണ് ഒടുവിലത്തെ പരീക്ഷണം പറക്കല്‍ നടത്തിയത്. 15000 അടി ഉയരത്തില്‍ മണിക്കൂറില്‍ 429 കിമീ വേഗത്തിലാണ് വിമാനം സഞ്ചരിച്ചത്. 32 മിനിറ്റ് നേരമായിരുന്നു പരീക്ഷണ പറക്കല്‍. എന്നാല്‍ പരീക്ഷണം പൂര്‍ത്തിയാക്കാന്‍ ഇതിന് ഇനി ഒന്‍പത് പരീക്ഷണ പറക്കല്‍ കൂടി നടത്താനുണ്ട്.
Discussion about this post