യുണൈറ്റഡ് നേഷന്‍സ്: ഐഎസ് ഭീകരത ചര്‍ച്ച ചെയ്യുന്നതിനായി യുഎന്‍ ഇന്ന് യോഗം ചേരും. ലിബിയയില്‍ 21 ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രൈസ്തവരെ ഐഎസ് ഭീകരര്‍ ശിരച്ഛേദം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം വിളിച്ചിരിക്കുന്നത്.
അതേസമയം, ലിബിയയിലെ ഐഎസ് കേന്ദ്രങ്ങള്‍ക്കു നേരെ ഈജിപ്ത് ശക്തമായ തോതില്‍ വ്യോമാക്രമണം തുടരുകയാണ്. ഈജിപ്ഷ്യന്‍ സൈനിക അധിനിവേശത്തിനെതിരെ ലിബിയയും രംഗത്തെത്തിയിട്ടുണ്ട് ഈജിപ്ഷ്യന്‍ ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നാണ് ലിബിയയുടെ ആവശ്യം. ഈജിപ്തിന്റെ വ്യോമാക്രമണങ്ങളില്‍ സിവിലിയന്മാരും കൊല്ലപ്പെടുന്നതായി ലിബിയ ആരോപിച്ചു.
Discussion about this post