സൗന്ദര്യവും യൗവ്വനവും നിലനിര്‍ത്താന്‍ വ്യത്യസ്തവും വിചിത്രവുമായ വഴികളാണ് പലപ്പോഴും ലോകമെമ്പാടും സ്വീകരിക്കുന്നത്. ഇപ്പോഴിതാ ഹോളിവുഡ് താരങ്ങളുടെ വളരെ വിചിത്രമായ യൗവ്വനം നിലനിര്‍ത്താനുള്ള ഒരു വഴിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സാല്‍മണ്‍ എന്ന മത്സ്യത്തിന്റെ ബീജം കൊണ്ടാണ് ഈ ചികിത്സ, ഇത് മുഖത്ത് കുത്തിവച്ചുവെന്നും ഇത് യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുമെന്നും കിം കദാഷിയാന്‍ പറഞ്ഞു.
മത്സ്യബീജ ഫേഷ്യല്‍
പോളിന്യൂക്ലിയോടൈഡ് തെറാപ്പി എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ഡിഎന്‍എയുടെയും ആര്‍എന്‍എയുടെ ചെറിയ അംശം ഉപയോഗിച്ചാണ് അവ ചെയ്യുന്നത്. സാല്‍മണ്‍ മത്സ്യത്തിന്റെ ബിജം ചര്‍മ്മത്തില്‍ കുത്തിവയ്ക്കുന്നതാണ് ഈ ഫേഷ്യല്‍. പുതിയ ചര്‍മ്മകോശങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നതിനും കൊളാജന്‍, കെരാറ്റിനോസെറ്റുകള്‍ എന്നിവയുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കാനുംഇത് സഹായിക്കുന്നതായി ന്യൂയോര്‍ക്ക് സിറ്റിയിലെ ഫേഷ്യല്‍ പ്ലാസ്റ്റിക് സര്‍ജനായ ഡോ. റിച്ചാഡ് വെസ്റ്റ്‌റിച്ച് പറയുന്നു. യുറോപ്പിലും കൊറിയയിലും ഈ ചികിത്സരീതി വളരെ കാലം മുന്‍പുതന്നെ ഉണ്ട്.
അവിടങ്ങളില്‍ ഫോര്‍മുല സാധാരണയായി ചര്‍മ്മത്തിലേക്ക് കുത്തിവയ്ക്കുകയാണ് പതിവ്.
ഈ ചികിത്സയ്ക്ക് ഓരോ സെക്ഷനുകളിലും 8,000 രൂപ മുതല്‍ 11,000 രൂപ വരെ ചെലവാകും. ഉപകരണങ്ങളും സാധനങ്ങളും മാറുന്നത് അനുസരിച്ച് വില കൂടാം. മൂന്ന് മുതല്‍ നാല് സെക്ഷനുകള്‍ വരെ ഈ ചികിത്സയുടെ ഭാഗമായിരിക്കും.
സാല്‍മണ്‍ മത്സ്യത്തിന്റെ ഡിഎന്‍എയും മനുഷ്യ ഡിഎന്‍എയും തമ്മിലുള്ള സമാനതയാണ് അതിന് കാരണം. കുത്തിവയ്ക്കുന്ന സാല്‍മണ്‍ ബീജം ചര്‍മ്മവുമായി പെട്ടെന്ന് പൊരുത്തപ്പെടുന്നുവെന്ന് ഡോക്ടര്‍ റിച്ചാര്‍ഡ് വെസ്റ്റ്‌റിച്ച് പറയുന്നു. സാല്‍മണ്‍ ഡിഎന്‍എ മനുഷ്യന്റെ ഡിഎന്‍എയുമായി സാമ്യമുള്ളതിനാല്‍ ചര്‍മ്മത്തില്‍ വീക്കം ഉണ്ടാക്കുന്നില്ല. നല്ല രീതിയില്‍ അത് ചര്‍മ്മം സ്വീകരിക്കുന്നു.
ഇതൊരു് ഒരു ബയോസ്റ്റിമുലേറ്ററാണ്. സാല്‍മണ്‍ ഡിഎന്‍എയില്‍ നിന്ന് ഉരുത്തിരിഞ്ഞ ശുദ്ധീകരിച്ച രൂപമാണ് ചര്‍മ്മത്തില്‍ കുത്തിവയ്ക്കുന്നത്. ഇവ പുതിയ ചര്‍മ്മകോശങ്ങളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് നിര്‍ണായക പങ്ക് വഹിക്കുന്നു.
Discussion about this post