ഭൂമിയ്ക്ക് ദോഷകരമായേക്കാവുന്ന ഛിന്നഗ്രഹങ്ങളെ എന്ത് ചെയ്യാന്‍ കഴിയും എന്നത് കാലങ്ങള്‍ പഴക്കമുള്ള ചോദ്യമാണ്. എന്നാല്‍ ഇന്ന് ആ ചോദ്യത്തിന് കഴിച്ചുതീര്‍ക്കും എന്നാണ് ഗവേഷകരുടെ ഉത്തരം. ഛിന്നഗ്രഹങ്ങള്‍ ഉപയോഗിച്ച് ഭക്ഷണം കണ്ടെത്താമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഭാവിയില്‍ ബഹിരാകാശത്തേക്കു ദീര്‍ഘയാത്രകള്‍ പോകുന്ന ഡീപ് സ്പേസ് ദൗത്യങ്ങളിലായിരിക്കും ഇതിന്റെ പ്രയോജനം നമ്മള്‍ക്ക് ലഭിക്കാന്‍ പോകുന്നത്. എന്നാല്‍ ഛിന്നഗ്രഹം ബഹിരാകാശയാത്രികര്‍ക്ക് എങ്ങനെ കഴിക്കാനാകും? എന്നാല്‍ ഇതിനും ശാസ്ത്രജ്ഞര്‍ക്ക് വഴിയുണ്ട് ഛിന്നഗ്രഹത്തിലെ കല്ലും കട്ടയുമായിരിക്കില്ല ബഹിരാകാശ യാത്രികര്‍ കഴിക്കുന്നത്.
മറിച്ച് ഛിന്നഗ്രഹത്തിലെ കാര്‍ബണ്‍ ഭക്ഷിക്കാവുന്ന രീതിയിലേക്കു മാറ്റി ഉപയോഗിക്കുകയാകും അവര്‍ ചെയ്യുക. ഇപ്പോള്‍ ബഹിരാകാശത്ത് കൊണ്ടുപോകുന്ന തരത്തിലുള്ള ഡ്രൈഫുഡ്, സ്പേസ് ഫാമിങ് മാതിരിയുള്ള ചെലവേറിയ രീതികള്‍ എന്നിവയുടെ ആവശ്യം ഇതോടെ ഇല്ലാതെയാകുമെന്ന് ഗവേഷകര്‍ പറയുന്നു.മിഷിഗന്‍ ടെക്നോളജിക്കല്‍ സര്‍വകലാശാലയുടെ കീഴിലാണ് പഠനം നടത്തിയത്. യുഎസ് പ്രതിരോധവകുപ്പ് നടത്തിയ ഒരു പഠനമാണ് ഇതിന് ആധാരമായി വന്നത്.
പൈറോളിസിസ് എന്ന പ്രക്രിയ വഴി പ്ലാസ്റ്റിക് മാലിന്യത്തെ ഭക്ഷണമാക്കി മാറ്റുകയാണ് ഇതില്‍ ചെയ്തത്. പ്ലാസ്റ്റിക് വാതകങ്ങള്‍, ഓയില്‍, ചില ഖരവസ്തുക്കള്‍ എന്നിവയായി മാറി. ചില ബാക്ടീരിയകള്‍ ഓയില്‍ അകത്താക്കുന്നവയാണ്. ഇവ ഓയില്‍ എടുത്തശേഷം ഭക്ഷ്യയോഗ്യമായ ഖരവസ്തുക്കള്‍ അവശേഷിക്കും. പിന്നീട് ഇത് നമുക്ക് ഭക്ഷണമായി ഉപയോഗിക്കാം.
കാര്‍ബണ്‍ നല്ലരീതിയിലുള്ള ബെന്നു എന്ന ഛിന്നഗ്രഹത്തില്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് കാലങ്ങളോളം കഴിയാനാകുമെന്നും ഗവേഷകര്‍ പറയുന്നു.എന്നാല്‍ ഛിന്നഗ്രഹത്തെ അങ്ങ് ഭക്ഷണമാക്കിയേക്കാം എന്നു കരുതേണ്ട. ഇനിയും ഇത് സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടക്കാനുണ്ട്.
Discussion about this post