പല വിധത്തിലുള്ള തീറ്റമത്സരങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വളരെ വ്യത്യസ്തമായ ഒരു പ്രകടനം കാഴ്ച്ച വെച്ച് റെക്കോര്‍ഡിലേക്ക് എത്തിയിരിക്കുകയാണ് ഒരാള്‍. നല്ല എരിവുള്ള ഹോട്ട് സോസ് അകത്താക്കിയാണ് ഇദ്ദേഹം റോക്കോര്‍ഡിലേക്ക് എത്തിയത്.
വെറും മൂന്ന് മിനിറ്റിലാണ് എരിഞ്ഞ് പുകയുന്ന ഒരു കിലോ ഹോട്ട് സോസ് മൈക്ക് ജാക്ക് എന്ന കനേഡിയന്‍ യുട്യൂബര്‍ അകത്താക്കിയതെന്നോര്‍ക്കണം. അങ്ങനെ ഇദ്ദേഹം ഇപ്പോള്‍ ഗിന്നസ് റെക്കോഡില്‍ ഇടംനേടിയിരിക്കുകയാണ്. ഗിന്നസ് വേള്‍ഡ് റെക്കോഡിന്റെ ഇന്‍സ്റ്റഗ്രാം പേജിലെ ജാക്കിന്റെ ഈ അസാമാന്യ പ്രകടനത്തിന്റെ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.
എങ്ങനെ ഇത്രയും സോസ് ഒറ്റയടിക്ക് അകത്താക്കിയെന്ന് ചോദിച്ചാല്‍ ‘പംകിന്‍ പൈ’ ആണെന്ന് കരുതിയാണ് എരിവുള്ള സോസ് കഴിക്കുന്നതെന്നാണ് മറുപടി. വീഡിയോയ്ക്ക് താഴെ ഒട്ടേറെ കമന്റുകളുമുണ്ട്. കാണുമ്പോള്‍തന്നെ കണ്ണ് നിറയുന്നുവെന്നാണ് ഒരു കമന്റ്. എരിവിന്റെ രാജാവ് ഗോസ്റ്റ് പെപ്പറിനെ ഒന്ന് ട്രൈ ചെയ്തുകൂടെയെന്നാണ് ഒരു ചോദ്യം.
എന്നാല്‍ ചില ഡോക്ടര്‍മാര്‍ ഈ പ്രവണതയെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. എരിവൊക്കെ മനുഷ്യശരീരത്തിന് സഹിക്കുന്നതിന് ഒരു പരിധിയുണ്ടെന്നും ഇതൊക്കെ അമിതമായി അകത്ത് ചെന്നാല്‍ നല്ല പണി കിട്ടുമെന്നാണ് അവരുടെ അഭിപ്രായം.
Discussion about this post