പലരും വെറുതെ ഒരു രസത്തിന് വേണ്ടി മാത്രമല്ല ചൂയിംങ്ഗം ചവയ്ക്കുന്നത്. വായ്നാറ്റം ഒഴിവാക്കുന്നതിനും മാനസിക സമ്മര്‍ദമകറ്റുന്നതിനും താടിയെല്ലിന്റെ വ്യായാമത്തിനുമൊക്കെയായി ഇത് പലരും ഉപയോഗപ്പെടുത്താറുണ്ട്.. എന്നാല്‍ ഈ ശീലം നല്ലതാണോ, അല്ലെന്നാണ് പുതിയ കണ്ടെത്തല്‍.
ചൂയിങ് ഗം സ്ഥിരമായും ദീര്‍ഘനേരം വായിലിട്ടു ചവയ്ക്കുന്ന ശീലം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒരു ദിവസം 15 മിനിറ്റില്‍ കൂടുതല്‍ ചൂയിങ് ഗം വായിലിട്ടു ചവയ്ക്കാന്‍ പാടില്ല. എന്നാല്‍ പലരും ഇടയ്ക്കിടെ വായില്‍ ചൂയിങ് ഗം മണിക്കൂറുകളോളം ചവയ്ക്കുന്ന ശീലമുള്ളവരാണ്.
ഇതുകൊണ്ടുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍
ദീര്‍ഘനേരം അല്ലെങ്കില്‍ ഒരു വശത്ത് മാത്രമിട്ട് ചവയ്ക്കുന്നത് താടിയെല്ലിനും ചെവിക്കും വേദനയുണ്ടാക്കാം. കൂടാതെ ഇത് തലവേദനയുണ്ടാകാനുള്ള സാധ്യതയുമുണ്ട്.
പഞ്ചസാരയില്ലാത്ത ഗമ്മിലും ആസിഡിന്റെ ഫ്‌ലേവറുകളുണ്ടാകാം. ഇത് ഡെന്റല്‍ ഇറോഷന് കാരണമാകും. ഇനാമല്‍ നഷ്ടപ്പെടുത്തിയേക്കാം.
ദീര്‍ഘനേരം ഗം ചവയ്ക്കുന്നതിലൂടെ ഗ്യാസിന്റെ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. ഇത് വയറുവീര്‍ക്കുന്നതിലേക്കും അസ്വസ്ഥതയിലേക്കും നയിച്ചേക്കാം.
മെര്‍ക്കുറി പുറപ്പെടുവിക്കാനും ഇത് നാഡീസംബന്ധമായ പ്രശ്‌നങ്ങളിലേക്കും മാനസിക വൈകല്യങ്ങളിലേക്കും നയിച്ചേക്കാം.
Discussion about this post