മലപ്പുറം: പത്ത് വർഷം മുൻപ് മരണപ്പെട്ട സ്ത്രീയ്ക്ക് സീറ്റ്‌ബെൽറ്റ് ഇടാത്തതിന്റെ പേരിൽ പിഴയടയ്ക്കാൻ നോട്ടീസ് അയച്ച് മോട്ടോർ വാഹനവകുപ്പ്. സ്ത്രീയുടെ ഭർത്താവായ പാണ്ടികശാല അബൂദാബിപ്പടി സ്വദേശി മൂസ ഹാജിയാണ് എംവിഡിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
തന്റെയോ ഭാര്യയുടെയോ മക്കളുടെയോ പേരിൽ യാതൊരുവിധ വാഹനങ്ങളും ഇല്ല. ഇതുമായി ബന്ധപ്പെട്ട് വളഞ്ചേരി പോലീസിനും മലപ്പുറം ആർടിഒക്കും പരാതി നൽകിയിട്ടുണ്ടെന്ന് മൂസ ഹാജി പറഞ്ഞു. പ്രവാസജീവിതത്തിന് ശേഷം വിശ്രമജീവിതം നയിക്കുന്ന തനിക്ക് ഇതുമൂലം മാനസികമായി പ്രയാസം അനുഭവിക്കേണ്ടി വന്നുവെന്നും മൂസ ഹാജി കൂട്ടിച്ചേർത്തു.
ഈകഴിഞ്ഞ മാസം 29 ന് കോഴിക്കോട് നടക്കാവിൽ KL 10 AL1858 എന്ന വാഹനത്തിൽ സീറ്റ് ബെൽറ്റ് ഇല്ലാതെ സഞ്ചരിച്ചു എന്ന പേരിൽ കോട്ടക്കൽ പറമ്പിലങ്ങാടിയിലുള്ള ആർടിഒ ഓഫീസിൽ നിന്നാണ് തപാൽ വഴി പിഴ അടയ്ക്കാനുള്ള നോട്ടീസ് വന്നത്.
Discussion about this post