തിരുവള്ളൂർ: തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചു.ഇതേ തുടർന്ന് പാസഞ്ചർ ട്രെയിനിൻ്റെ രണ്ട് കോച്ചുകളിൽ തീ പടർന്നു. ചെന്നൈ ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന ട്രെയിൻ നമ്പർ 12578 മൈസൂരു ജംഗ്ഷൻ – ദർഭംഗ ബാഗ്മതി സൂപ്പർഫാസ്റ്റ് എക്സ്പ്രെസ്സാണ് ഗുഡ്‌സ് ട്രെയ്‌നുമായി കൂട്ടിയിടിച്ചത് . എക്‌സ്പ്രസ് ട്രെയിനിൻ്റെ നാല് എസി കമ്പാർട്ടുമെൻ്റുകൾ പാളം തെറ്റി.
.
മെഡിക്കൽ റിലീഫ് വാനും റെസ്ക്യൂ ടീമും ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ടിട്ടുണ്ടെന്ന് : ദക്ഷിണ റെയിൽവേ അറിയിച്ചു.
മൈസൂരുവിൽ നിന്ന് 10:30 ന് പുറപ്പെട്ട ബാഗ്മതി എക്‌സ്പ്രസ് ദർഭംഗയിലേക്ക് പോവുകയായിരുന്നു . ഇത് തമിഴ്‌നാട്-ആന്ധ്രാപ്രദേശ് അതിർത്തിക്ക് സമീപം ചരക്ക് തീവണ്ടിയിൽ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയിൽ നിരവധി കോച്ചുകൾ പാളം തെറ്റുകയും ചിലതിന് തീപിടിക്കുകയും ചെയ്തു. ഏതാനും യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, പരിക്കുകളുടെ എണ്ണത്തെയും തീവ്രതയെയും കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Discussion about this post