തിരുവനന്തപുരം: മദ്യപാന വീഡിയോ വ്യാപകമായി പ്രചരിക്കുന്നുന്നതിനെ തുടർന്ന് ഗത്യന്തരമില്ലാതെ എസ്എഫ്ഐ നേതാക്കൾക്കെതിരെ നടപടി. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെയും സെക്രട്ടറിയേറ്റ് അംഗത്തെയുമാണ് മറ്റു വഴികളില്ലാതെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കിയത് . ഇരുവരെയും ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത് .
എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് നന്ദൻ മധുസൂദനനും സെക്രട്ടേറിയറ്റ് അംഗം സഞ്ജയ് സുരേഷിനും എതിരെയാണ് നടപടി. സഞ്ജയ് എസ്എഫ്ഐയുടെ വഞ്ചിയൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി കൂടിയാണ്.
മദ്യപാന വിഡിയോ വിദ്യാർത്ഥി സംഘടനകളും മറ്റുള്ളവരും വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഇതിനെ തുടർന്നാണ് നടപടി
Discussion about this post