തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ പവന് 200 രൂപ വർദ്ധിച്ച് 56,960 രൂപയായിരുന്നു. ഗ്രാമിന് 7210 രൂപയാണ് വില. ഈ മാസം നാലാം തീയതി 56960 രൂപയായിരുന്ന സ്വർണവില കുറഞ്ഞെങ്കിലും ഒക്ടോബർ 11 ഒറ്റയടിക്ക് 560 ഉയരുകയായിരുന്നു. ലൈറ്റ് വൈയ്റ്റ് സ്വർണാഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 57 രൂപ വർദ്ധിച്ച് 5805 രൂപയിലെത്തി. 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 76 രൂപ വർദ്ധിച്ച് 7740 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് രണ്ട് രൂപ കൂടി 102 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
യുഎസ് ഫെഡറൽ റിസർവ്വ് നിരക്കുകൾ അടുത്തമാസം കുറയ്ക്കുമെന്ന തരത്തിലുള്ള പ്രവചനങ്ങളാണ് സ്വർണവിലയെ ആഗോളതലത്തിൽ സ്വാധീനിക്കാനുണ്ടായ കാരണം. സ്വർണം ലോകവിപണിയിൽ ഔൺസിന് 2642 രൂപയിലേക്ക് കയറുകയായിരുന്നു. പശ്ചിമേഷ്യയിൽ ഇസ്രായേൽ-ലെബനനൻ സംഘർഷം രൂക്ഷമായാൽ വില ഇനിയും കൂടുമെന്നാണ് കരുതുന്നത്.
ഈ മാസത്തെ സ്വർണവില അറിയാം.
ഒക്ടോബർ ഒന്നിന് ഒരു പവൻ സ്വർണത്തിന്റെ വില 56400 ആയിരുന്നു, ഒക്ടോബർ രണ്ടിന് 400 രൂപ വർധിച്ചു കൊണ്ട് 56800 ലെത്തി തുടർന്ന് ഒക്ടോബർ 3 ന് 80 രൂപ വർധിച്ചുകൊണ്ട് ഒരു പവൻ സ്വർണത്തിന് 56880 ആയി ഒക്ടോബർ 4 ന് 80 രൂപ വർധിച്ചുകൊണ്ട് സ്വർണവില 56960 ആയി, ഒക്ടോബർ 5 ന് സ്വർണവിലയിൽ മാറ്റമിലായിരുന്നു, ഒക്ടോബർ 6 നും വിലയിൽ മാറ്റമില്ലായിരുന്നു, ഒക്ടോബർ 7 ആയ ഇന്ന് സ്വർണത്തിന് പവന് 160 രൂപ കുറച്ചു കൊണ്ട് 56800 ൽ എത്തി, ഒക്ടോബർ 8 ന് സ്വർണവിലയിൽ മാറ്റമില്ല ഒക്ടോബർ 9 നും വിലയിൽ മാറ്റമില്ലായിരുന്നു, ഒക്ടോബർ 10 ന് 40 രൂപ കുറഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 56200 എത്തി, ഒക്ടോബർ 11 ന് ഒറ്റയടിക്ക് 560 വർധിച്ച് സ്വർണം 56,760 രൂപയായി, ഇന്ന് വീണ്ടും 200 രൂപ വർധിച്ചുകൊണ്ട് സ്വർണവില 56960 ആയി
Discussion about this post