ഇതെങ്ങനെ ? ; വീട്ടിലിരുന്ന് എവറസ്റ്റ് കീഴടക്കി യുവാവ് ; ഗിന്നസ് വേൾഡ് റെക്കോർഡ്

Published by
Brave India Desk

വീട്ടിലിരുന്ന് എവറസ്റ്റ് കീഴടക്കി ഗിന്നസ് വേൾട്ട് റെക്കോർഡ് നേടി സീൻ ഗ്രീസ്ലി എന്ന ചെറുപ്പക്കാരൻ. ഇത് എങ്ങനെ വീട്ടിലിരുന്ന് എവറസ്റ്റ് കീഴടക്കി എന്നായിരിക്കും ആലോചിക്കുന്നത്. എവറസ്റ്റ് കീഴടക്കാൻ അവിടെക്ക് പോവാതെ എങ്ങനെ സാധിക്കും ? . എന്നാൽ യുവാവ് യാഥാർത്ഥ ഏവറസ്റ്റ് ഇതുവരെയും കണ്ടിട്ടില്ല എന്നാതാണ് ഇതിലെ ഏറ്റവും വലിയ അത്ഭുതം ഉള്ള കാര്യം.

എവറസ്റ്റിന്റെ ഉയരത്തിന് തുല്യമായ 8,848,86 മീറ്റർ ദൂരം താണ്ടിയാണ് ഗ്രീസ്ലി ഗിന്നസ് റെക്കോർഡ് നേടിയത്. ലാസ് വെഗാസിലെ വീട്ടിലെ കോണിപ്പടികൾ 23 മണിക്കൂറോളം നേരം തുടർച്ചയായി കയറിയിറങ്ങിയാണ് സീൻ ഗ്രീസ്ലി എവറസ്റ്റ് കീഴടക്കി ഗിന്നസ് റെക്കോർഡ് നേടിയത്.

22 മണിക്കൂറും 57 മിനിറ്റും 2 സെക്കൻഡും കൊണ്ടാണ് ഗ്രീസ്ലി കയറ്റം പൂർത്തിയാക്കിയത്. ഇതോടെ ഗോവണി ഉപയോഗിച്ച് എവറസ്റ്റിന്റെ ഉയരം ഏറ്റവും വേഗത്തിൽ കീഴടക്കിയ വ്യക്തി എന്ന ലോക റെക്കോർഡ് ഗ്രീസ്‌ലിയക്ക് സ്വന്തമായി.

COVID-19 പാൻഡെമിക് സമയത്ത് മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവിച്ചിരുന്നു. ഇതിന് ശേഷം ആത്മഹത്യാ പ്രവണത തടയുന്നതിന് ഫണ്ട് സ്വരൂപിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അതിനായാണ് ഇത്തരത്തിൽ വേറിട്ട ഒരു ശ്രമം നടത്തിയതെന്നുമാണ് ഗ്രീസ്ലി പറയുന്നത്.2021 സെപ്തംബർ 3, 4 തീയതികളിൽ യൂട്യൂബിൽ തൻറെ റെക്കോർഡ് ശ്രമം ലൈവ് സ്ട്രീം ചെയ്തപ്പോൾ, ആത്മഹത്യ തടയുന്നതിനുള്ള അമേരിക്കൻ ഫൗണ്ടേഷന് വേണ്ടി 409.85 ഡോളർ (ഏകദേശം 34,000 രൂപ) സമാഹരിക്കാൻ ഗ്രീസ്ലിയ്ക്ക് കഴിഞ്ഞിരുന്നു.

 

Share
Leave a Comment

Recent News