കൊച്ചി: ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പിഡിപി ചെയർമാൻ അബ്ുൾ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. കടുത്ത ശ്വാസ തടസമുണ്ടായതിനെ തുടർന്ന് ഇന്ന് ഉച്ചയോടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തെന്നാണ് വിവരം.
ഹൃദയമിടിപ്പ് കുറയുകയും ബിപി ക്രമാതീതമായി വര്ഡദ്ധിക്കുകയും ചെയ്ത അവസ്ഥയിലായിരുന്നു വിശദമായി പരിശോധനയ്ക്ക് ശേഷം മഅദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്റിലേറ്റർ ശ്വാസോച്ഛ്വാസം ക്രമീകരിച്ചിരിക്കുന്നത്. ഹീമോഡയാലസിസിസിന് വിധേയമായിക്കൊണ്ടിരിക്കുന്നത്.
Discussion about this post