ന്യൂഡൽഹി : ഡൽഹിയിൽ നിന്ന് ചിക്കാഗോയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. ബോംബ് ഭീഷണിയെ തുടർന്ന് വിമാനം വഴി തിരിച്ചുവിട്ടു. കാനഡയിലെ ഇക്വലൂയിറ്റ് വിമാനത്താവളത്തിലേക്ക് ആണ് വിമാനം വഴി തിരിച്ചു വിട്ടതായി എയർലൈൻ ഉദ്യോഗസ്ഥർ അറിയിക്കുന്നത് .
സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് വിമാനത്തെയും യാത്രക്കാരെയും വീണ്ടും പരിശോധിക്കുന്നുണ്ടെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. 2024 ഒക്ടോബർ 15-ന് ഡൽഹിയിൽ നിന്ന് ചിക്കാഗോയിലേക്ക് സർവീസ് നടത്തുന്ന ഫ്ലൈറ്റ് AI127 വിമാനത്തിനാണ് ബോംബ് ഭീഷണി നേരിട്ടിട്ടുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നിരവധി ബോംബ് ഭീഷണികളാണ് എയർ ഇന്ത്യയുടെയും മറ്റു പ്രാദേശിക എയർലൈൻസുകളുടെയും വിമാനങ്ങൾക്ക് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതുവരെയുണ്ടായ എല്ലാ ബോംബ് ഭീഷണികളും തട്ടിപ്പുകൾ ആണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഉത്തരവാദിത്തമുള്ള എയർലൈൻ ഓപ്പറേറ്റർ എന്ന നിലയിൽ എല്ലാ ഭീഷണികളും ഗൗരവമായി എടുക്കുന്നുവെന്ന് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും എല്ലാവരുടെയും സഹകരണത്തിന് നന്ദി ഉള്ളതായും എയർ ഇന്ത്യ അറിയിച്ചു.
Discussion about this post