ധാക്ക: ബംഗ്ലാദേശ് സമ്പദ് വ്യവസ്ഥ തകർന്നടിയുമെന്നും ജി ഡി പി വളർച്ച വെറും മൂന്ന് ശതമാനത്തിലേക്ക് താഴുമെന്നും വ്യക്തമാക്കി വേൾഡ് ബാങ്ക്. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് 8 ശതമാനത്തോളം വളർച്ച കൈവരിച്ചു കൊണ്ട് ഏഷ്യയിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന പദവി ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു. അവിടെ നിന്നാണ് ഈ വലിയ തകർച്ചയിലേക്ക് ബംഗ്ലാദേശ് കൂപ്പുകുത്തുന്നത് എന്നാണ് വേൾഡ് ബാങ്കിന്റെ കണക്കുകൾ പറയുന്നത്.
ആഗോളവും ആഭ്യന്തരവുമായ ഘടകങ്ങൾ രാജ്യത്തിന് വെല്ലുവിളി നിറഞ്ഞ മാക്രോ-ഫിസ്കൽ സാഹചര്യം സൃഷ്ടിച്ചുവെന്നാണ് വേൾഡ് ബാങ്കിന്റെ ഏറ്റവും പുതിയ ബംഗ്ലാദേശ് വികസന അപ്‌ഡേറ്റ് എടുത്തുകാണിക്കുന്നത് . ബംഗ്ലാദേശിൻ്റെ യഥാർത്ഥ ജിഡിപി വളർച്ച 24 സാമ്പത്തിക വർഷത്തിൽ 5.2 ശതമാനമായി കുറഞ്ഞു. പ്രധാനമായും ദുർബലമായ ഉപഭോഗവും കയറ്റുമതിയും കാരണം. 25 സാമ്പത്തിക വർഷത്തിൽ ഇത് 4.0 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
ഒരു കാലത്ത് ഏഷ്യയിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ ആയിരിന്നു ബംഗ്ലാദേശിലേത്. മത വർഗ്ഗീയ മൗലിക വാദികളെ മുഴുവൻ അടിച്ചൊതുക്കിയ ഷെയ്ഖ് ഹസീനയുടെ ഭരണത്തിൻ കീഴിൽ ബംഗ്ലാദേശ് സമ്പദ്‌വ്യവസ്ഥ കുതിക്കുകയായിരുന്നു. എന്നാൽ കോവിഡും, ഷെയ്ഖ് ഹസീനയെ പുറത്താക്കാനുള്ള കലാപവും കൂടി ചേർന്ന് ബംഗ്ലാദേശ് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചരിക്കുകയാണ്.
2016 നും 2022 നും ഇടയിൽ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും, ബംഗ്ലാദേശിലെ യുവാക്കൾ ഗണ്യമായി തോതിൽ തൊഴിലില്ലായ്മ നിരക്ക് അഭിമുഖീകരിക്കുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നഗരങ്ങളിലെ അഭ്യസ്തവിദ്യരായ യുവാക്കൾക്ക് തൊഴിലവസരങ്ങളുടെ ലഭ്യത കുറഞ്ഞു, റെഡിമെയ്ഡ് ഗാർമെൻ്റ്സ് മേഖല പോലെയുള്ള വൻകിട വ്യവസായങ്ങളിൽ തൊഴിലവസരങ്ങളും സ്തംഭിച്ചു.
ഒരു വലിയ വിഭാഗം വ്യവസായങ്ങളും ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് വന്നിട്ടുണ്ട്.
എന്തായാലും നമ്മുടെ അയാൾ രാജ്യത്ത് എങ്ങനെയായിരിക്കും കാര്യങ്ങൾ മുന്നോട്ട് പോവുക എന്നത് കണ്ട് തന്നെ അറിയേണ്ടി വരും.









Discussion about this post