Thursday, July 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

കോഹ്‌ലിയെപ്പോലും കണ്ണ് ചിമ്മാതെ നോക്കിപ്പൊതിച്ച ബാറ്റിംഗ്, ലഖ്‌നൗവിനെ ചാരമാക്കിയ ഉർവ്വിൽ ഇംപാക്ട്

by Brave India Desk
May 11, 2026, 11:51 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഉർവ്വിൽ പട്ടേൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ തല്ലിച്ചതച്ചുകൊണ്ടിരിക്കുമ്പോൾ വിരാട് കോഹ്ലി റായ്പൂരിലെ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുകയായിരുന്നു. വിരാട് കുറച്ചുനേരത്തേയ്ക്ക് ട്രെയിനിംഗ് നിർത്തിവെയ്ക്കുകയും പട്ടേലിൻ്റെ ബാറ്റിങ്ങ് ടെലിവിഷനിൽ ആസ്വദിക്കുകയും ചെയ്തു! അതായിരുന്നു ഉർവ്വിൽ ഇംപാക്ട്.

വെറും 13 പന്തുകളിൽ നിന്നാണ് ഉർവ്വിൽ അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയത്. ജീവിതത്തിൽ തോറ്റുപോയി എന്ന് വിചാരിക്കുന്ന എല്ലാവർക്കും പ്രചോദനം പകരുന്നതാണ് ഉർവ്വിൽ പട്ടേലിൻ്റെ കഥ, 2023-ലെ ഐ.പി.എൽ ലേലത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഉർവ്വിലിനെ സ്വന്തമാക്കിയിരുന്നു. പക്ഷേ അയാൾക്ക് ഒരു മത്സരം പോലും കളിക്കാനായില്ല. ആ സീസൺ അവസാനിച്ചതോടെ ഗുജറാത്ത് ഉർവ്വിലിനെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

Stories you may like

മെസിയെ തളയ്ക്കാൻ 85 മിനിറ്റ് നോക്കി, പക്ഷെ എല്ലാം തകർക്കാൻ അയാൾക്ക് 5 സെക്കൻഡ് മതി!; ഇംഗ്ലീഷ് കോച്ച് തോമസ് ടുഹെലിന്റെ വാക്കുകൾ ചർച്ചയാകുന്നു

ദുബെയാണ് മെയിൻ ഓൾറൗണ്ടറെങ്കിൽ ഇന്ത്യ വലിയ കുഴപ്പത്തിലാകും; ലോകകപ്പ് പ്ലാനിൽ ടീം മാനേജ്‌മെന്റിന് മുന്നറിയിപ്പുമായി ആർ. അശ്വിൻ

അതിന് ഉർവ്വിൽ നൽകിയ മറുപടി അതിഗംഭീരമായിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ അയാൾ 41 പന്തുകളിൽ നിന്ന് സെഞ്ച്വറിയടിച്ചു! വൻശ് ഭേദിയ്ക്ക് പരിക്കേറ്റതുകൊണ്ടാണ് ചെന്നൈ സൂപ്പർ കിങ്സ് ടീമിൻ്റെ വാതിലുകൾ ഉർവ്വിലിന് മുൻപിൽ തുറക്കപ്പെട്ടത്. 2025-ൽ അടിസ്ഥാന വിലയായ 30 ലക്ഷം രൂപ കൊടുത്തിട്ടാണ് മഞ്ഞപ്പട ഉർവ്വിലിനെ കരസ്ഥമാക്കിയത്‌. ചെന്നൈയ്ക്കുവേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ ഉർവ്വിൽ 11 പന്തുകളിൽ നിന്ന് 31 റണ്ണുകൾ സ്കോർ ചെയ്തു. 212.50 എന്ന മോഹിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റിലാണ് ഉർവ്വിൽ 2025-ലെ സീസൺ അവസാനിപ്പിച്ചത്.

പക്ഷേ 2026-ലും അയാളുടെ സ്ഥാനം സൈഡ് ബെഞ്ചിൽ തന്നെ ആയിരുന്നു! ആയുഷ് മാത്രേയുടെ ഹാംസ്ട്രിങ്ങ് ഇഞ്ച്വറിയാണ് ഉർവ്വിലിനെ സി.എസ്.കെ-യുടെ പ്ലെയിംഗ് ഇലവനിൽ എത്തിച്ചത്. ആദ്യ മൂന്ന് മത്സരങ്ങളിൽ വലിയ സ്കോർ കണ്ടെത്താൻ അയാൾക്ക് സാധിച്ചതുമില്ല. പക്ഷേ ലഖ്നൗവിനെതിരെ ചിദംബരം സ്റ്റേഡിയത്തിൽ വെച്ച് ഉർവ്വിൽ അഴിഞ്ഞാടി. ഏഴ് വർഷങ്ങളുടെ നീണ്ട ഇടവേളയ്ക്കുശേഷം 180-ന് മുകളിലുള്ള ഒരു വിജയലക്ഷ്യം ഭേദിക്കാൻ മഞ്ഞപ്പടയ്ക്ക് സാധിച്ചു.

ഫിഫ്റ്റി പിന്നിട്ടപ്പോൾ ഉർവ്വിൽ ഒരു കടലാസ് ഉയർത്തിക്കാണിച്ചിരുന്നു. ”This is for you Papa” എന്നാണ് അതിൽ എഴുതിയിരുന്നത്.
ഉർവ്വിൽ പട്ടേലിൻ്റെ അച്ഛനായ മുകേഷ് പട്ടേൽ ഒരു കായികാദ്ധ്യാപകനായിരുന്നു. ഗുജറാത്തിലെ മെഹ്സന എന്ന പട്ടണത്തിൽ ജനിച്ച ഉർവ്വിലിന് അഹമ്മദാബാദിൽ മികച്ച ട്രെയിനിംഗ് കിട്ടിയത് പിതാവിൻ്റെ ത്യാഗങ്ങൾ മൂലമായിരുന്നു. അതുകൊണ്ടാണ് വൈകാരികമായ ആ വരി ഉർവ്വിൽ അച്ഛനുവേണ്ടി കുറിച്ചിട്ടത്.

പലതവണ വീണുപോയവനാണ് ഉർവ്വിൽ. പക്ഷേ ഓരോ തവണയും ഇരട്ടി ശക്തിയോടെ അയാൾ ചാടി എഴുന്നേറ്റിട്ടുമുണ്ട്.
ചെന്നൈയ്ക്കുവേണ്ടിയുള്ള തൻ്റെ അരങ്ങേറ്റത്തെക്കുറിച്ച് ഉർവ്വിൽ സംസാരിച്ചിട്ടുണ്ട്”എനിക്ക് ഇംഗ്ലിഷ് പരിജ്ഞാനം കുറവാണ്. അതുകൊണ്ട് കോച്ചായ സ്റ്റീഫൻ ഫ്ലെമിങ്ങ് പറയുന്നത് പലതും എനിക്ക് മനസ്സിലാകാറില്ല. എൻ്റെ ബാറ്റിങ്ങ് പൊസിഷൻ ഏതാണെന്ന കാര്യം മാത്രം ഞാൻ ഒരുവിധം മനസ്സിലാക്കിയെടുത്തു.”

ഉർവ്വിൽ ഇനി ഫ്ലെമിങ്ങിനോട് ആശയവിനിമയം നടത്തണമെന്നില്ല. ഉർവ്വിലിനുവേണ്ടി അയാളുടെ ബാറ്റ് സംസാരിക്കുന്നുണ്ട്.

Tags: ipl 2026CSK VS LSG
ShareTweetSendShare

Latest stories from this section

ബിറ്റ്കോയിനും എഥിറിയവും ഇസ്ലാമിക നിയമപ്രകാരം ഹറാം!”; പാകിസ്താനെ ഞെട്ടിച്ച് പ്രമുഖ പണ്ഡിതന്റെ ഫത്വ; ക്രിപ്റ്റോ വിപണിയിൽ വൻ ഇടിവ്

ബിറ്റ്കോയിനും എഥിറിയവും ഇസ്ലാമിക നിയമപ്രകാരം ഹറാം!”; പാകിസ്താനെ ഞെട്ടിച്ച് പ്രമുഖ പണ്ഡിതന്റെ ഫത്വ; ക്രിപ്റ്റോ വിപണിയിൽ വൻ ഇടിവ്

എൻഒസി വേണമെങ്കിൽ 24 ലക്ഷം തരണം; പിസിബി മേധാവി മൊഹ്സിൻ നഖ്‌വിക്കെതിരെ ‘പണം തട്ടൽ’ ആരോപണവുമായി അമേരിക്കൻ ടി20 ലീഗ് ഉടമകൾ

എൻഒസി വേണമെങ്കിൽ 24 ലക്ഷം തരണം; പിസിബി മേധാവി മൊഹ്സിൻ നഖ്‌വിക്കെതിരെ ‘പണം തട്ടൽ’ ആരോപണവുമായി അമേരിക്കൻ ടി20 ലീഗ് ഉടമകൾ

തുടക്കം മുതൽ നോക്കൗട്ട് പൂരം; അപ്രസക്തമായ മത്സരങ്ങൾ ഒഴിവാക്കാൻ പുത്തൻ ഫോർമാറ്റുമായി 2027 ലോകകപ്പ്

തുടക്കം മുതൽ നോക്കൗട്ട് പൂരം; അപ്രസക്തമായ മത്സരങ്ങൾ ഒഴിവാക്കാൻ പുത്തൻ ഫോർമാറ്റുമായി 2027 ലോകകപ്പ്

ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

Latest News

ചൈനീസ് ഇറക്കുമതിക്ക് പൂട്ടയിടാൻ പ്രധാനമന്ത്രി മോദിയുടെ വൻ പ്ലാൻ; സ്വയംപര്യാപ്ത ഇന്ത്യക്കായി പുതിയ ബ്ലൂപ്രിന്റ്

ചൈനീസ് ഇറക്കുമതിക്ക് പൂട്ടയിടാൻ പ്രധാനമന്ത്രി മോദിയുടെ വൻ പ്ലാൻ; സ്വയംപര്യാപ്ത ഇന്ത്യക്കായി പുതിയ ബ്ലൂപ്രിന്റ്

മെസിയെ തളയ്ക്കാൻ 85 മിനിറ്റ് നോക്കി, പക്ഷെ എല്ലാം തകർക്കാൻ അയാൾക്ക് 5 സെക്കൻഡ് മതി!; ഇംഗ്ലീഷ് കോച്ച് തോമസ് ടുഹെലിന്റെ വാക്കുകൾ ചർച്ചയാകുന്നു

മെസിയെ തളയ്ക്കാൻ 85 മിനിറ്റ് നോക്കി, പക്ഷെ എല്ലാം തകർക്കാൻ അയാൾക്ക് 5 സെക്കൻഡ് മതി!; ഇംഗ്ലീഷ് കോച്ച് തോമസ് ടുഹെലിന്റെ വാക്കുകൾ ചർച്ചയാകുന്നു

മര്യാദകേട് കാണിച്ചാൽ വഴിയേ നടക്കാൻ കഴിയില്ല, വീട്ടിൽ ഭാര്യയും മക്കളുമുള്ളത് ഓർക്കണം; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ എം.എം. മണിയുടെ വെല്ലുവിളി

മര്യാദകേട് കാണിച്ചാൽ വഴിയേ നടക്കാൻ കഴിയില്ല, വീട്ടിൽ ഭാര്യയും മക്കളുമുള്ളത് ഓർക്കണം; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ എം.എം. മണിയുടെ വെല്ലുവിളി

തുടർച്ചയായ ഇടിവിന് ശേഷം കമ്പോളത്തിൽ വൻ തിരിച്ചുവരവ്!”; സ്വർണ്ണവില ലക്ഷ്യമിടുന്നത് 1,45,000 രൂപ; വിപണിയിൽ കുതിച്ചുചാട്ടത്തിന് സാധ്യത

തുടർച്ചയായ ഇടിവിന് ശേഷം കമ്പോളത്തിൽ വൻ തിരിച്ചുവരവ്!”; സ്വർണ്ണവില ലക്ഷ്യമിടുന്നത് 1,45,000 രൂപ; വിപണിയിൽ കുതിച്ചുചാട്ടത്തിന് സാധ്യത

പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും; യുഡിഎഫ് സർക്കാരിനെ ട്രോളി വി. ശിവൻകുട്ടി

പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും; യുഡിഎഫ് സർക്കാരിനെ ട്രോളി വി. ശിവൻകുട്ടി

3 ജോഡി ആനക്കൊമ്പുകൾ ഒളിപ്പിച്ചു, ഇതിൽ വലിയ ദുരൂഹത; മോഹൻലാലിനെതിരെ പുതിയ ആരോപണങ്ങളുമായി പരാതിക്കാർ രംഗത്ത്

3 ജോഡി ആനക്കൊമ്പുകൾ ഒളിപ്പിച്ചു, ഇതിൽ വലിയ ദുരൂഹത; മോഹൻലാലിനെതിരെ പുതിയ ആരോപണങ്ങളുമായി പരാതിക്കാർ രംഗത്ത്

വൈദ്യുതി പ്രതിസന്ധി രാഷ്ട്രീയവൽക്കരിക്കരുത്, ഇത് യുഡിഎഫ് വന്നതുകൊണ്ടുണ്ടായതല്ല: സണ്ണി ജോസഫ്

വൈദ്യുതി പ്രതിസന്ധി രാഷ്ട്രീയവൽക്കരിക്കരുത്, ഇത് യുഡിഎഫ് വന്നതുകൊണ്ടുണ്ടായതല്ല: സണ്ണി ജോസഫ്

മുട്ട പൊട്ടിക്കുമ്പോൾ കാണുന്ന ആ വെളുത്ത നൂൽ എന്താണ്? കളയണോ അതോ കഴിക്കണോ?

മുട്ട പൊട്ടിക്കുമ്പോൾ കാണുന്ന ആ വെളുത്ത നൂൽ എന്താണ്? കളയണോ അതോ കഴിക്കണോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies