ഡല്‍ഹി: ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ മാര്‍ച്ച് 2 വരെ ജൂഡീഷ്യല്‍ കസ്റ്റഡില്‍ വിട്ടു. പട്യാല ഹൗസ് കോടതിയില്‍ ഇന്ന് ഉച്ച മുതല്‍ കടുത്ത സംഘര്‍മാണ് ഉണ്ടായത്.
അഭിഭാഷകര്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി. അതിനിടെ കനയ്യ കുമാറിനു നേരെയും കടുത്ത മര്‍ദ്ദനം ഉണ്ടായി. കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുന്നതിനിടയില്‍ അഭിഭാഷകന്‍ കനയ്യ കുമാറിനെ മര്‍ദ്ദിച്ചു. ഒരു സംഘം അഭിഭാഷകര്‍ കനയ്യ കുമാറിനെ നിലത്തിട്ട് ചവിട്ടി.
കോടതിയിലെ സംഘര്‍ഷാവസ്ഥയില്‍ സുപ്രീം കോടതി ഇടപെട്ടു. പട്യാല ഹൗസ് കോടതി നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. അതിനിടെ സംഘര്‍ഷം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി. കപില്‍ സിബലിന്റെ നേതൃത്വത്തില്‍ അഞ്ചംഗ അഭിഭാഷകരെ പട്യാലഹൗസ് കോടതിയിലേക്ക് അയച്ചു.
അക്രമാസക്തരായ അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. ക്യാമറകള്‍ തകര്‍ത്തു. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതിന് ശേഷം കോടതി വളപ്പിലെ ഗേറ്റിനുടുത്തെത്തിയ അഭിഭാഷകര്‍ മാധ്യപ്രവര്‍ത്തകരെ തടയുകയും ചെയ്തു. ചില അഭിഭാഷകര്‍ ദേശീയ പാതാകയും കൈയ്യിലേന്തിയാണ് എത്തിയത്.
കഴിഞ്ഞ ദിവസമുണ്ടായ സമാനമായ ആക്രമണത്തെ സുപ്രീം കോടതി അപലപിച്ചിരുന്നു. കോടതിയില്‍ സുരക്ഷ ഒരുക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസവും കോടതി വളപ്പിനകത്ത് അഭിഭാഷകരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.
Discussion about this post