മുംബൈ: നടൻ സൽമാൻ ഖാനെ വധിക്കാൻ പദ്ധതിയൊരുക്കിയെന്ന കേസിൽ ഒരാളെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്. ഹരിയാന സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹരിയാനയിലെ പാനിപത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് മുംബൈയിൽ എത്തിച്ച് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
ഇക്കഴിഞ്ഞ ജൂണിലാണ് നടനെ കൊല്ലാൻ പദ്ധതിയിട്ടിയിരുന്നത്. പനവേലിലുള്ള അദ്ദേഹത്തിൻറെ ഫാം ഹൗസിലേക്ക് പോകുന്നതിനിടെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതായി പോലീസ് പറയുന്നു. ഏപ്രിലിൽ ബാന്ദ്രയിലെ വസതിക്കു നേരെ വെടിയുതിർത്തതിനു ശേഷമാണ് സംഘം ഗൂഢാലോചന നടത്തിയത്.
വീടിനു നേരെ വെടിവെച്ചത് ലോറൻസ് ബിഷ്‌ണോയി സംഘമാണെന്ന് സംശയമുണ്ടെന്ന് സൽമാൻ ഖാൻ പോലീസിന് മൊഴി നൽകിയിരുന്നു. ബിഷ്‌ണോയ്, സമ്പത് നെഹ്‌റ ഗ്യാങ്ങുകൾ സൽമാൻ ഖാൻറെ നീക്കങ്ങൾ നിരീക്ഷിക്കാനായി 70 ഓളം പോരെ നിയോഗിച്ചിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. ഇതേ തുടർന്ന് താരത്തിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു.
നടനെ കൊല്ലാനുള്ള ഗൂഢാലോചനയെക്കുറിച്ചുള്ള വിവരത്തെ തുടർന്ന് ഏപ്രിൽ 24 ന് പൻവേൽ ടൗൺ പോലീസ് സ്‌റ്റേഷനിൽ നിരവധി പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
Discussion about this post