പത്തനംതിട്ട: കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പൊതുമധ്യത്തിൽ അപമാനിച്ചതിനെ തുടർന്ന് കണ്ണൂർ എ ഡി എം കെ നവീൻ ബാബു ആത്മഹത്യ ചെയ്തതിൽ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രിയും സി പി എം പോളിറ്റ് കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജ. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും നവീൻ ബാബുവിന്റെ കുടുംബത്തെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടതെന്ന് അറിയില്ലെന്നുമാണ് കെ കെ ശൈലജ പറഞ്ഞത്. അതേസമയം നവകേരള സദസ്സ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നവീനുമായി ബന്ധപ്പെട്ട് നവീനുമായി മുൻ പരിചയം ഉണ്ടെന്നും കെ കെ ശൈലജ പറഞ്ഞു.
. അച്ഛൻ തിരിച്ചുവരുമെന്ന് കാത്തിരുന്ന നവീന്റെ കുട്ടികൾക്ക് അച്ഛന്റെ മൃതദേഹമാണ് കാണാൻ കഴിഞ്ഞത് എന്നതാണ് സങ്കടകരമായ വസ്തുത. “നവീന്‍ബാബുവിന്റെ കുടുംബത്തെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുക എന്നറിയില്ലെന്ന് പറഞ്ഞ കെ കെ ശൈലജ ദിവ്യയുടെ കാര്യം എല്ലാവർക്കും ഒരു പാഠമാകണമെന്നും തുറന്നു പറഞ്ഞു.
ദിവ്യ അവിടെ പോകേണ്ടിയിരുന്നില്ല എന്ന് പാര്‍ട്ടി പിന്നീട് പറഞ്ഞിരുന്നു. തുടര്‍നടപടികള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവ്യ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നത് വ്യാജപരാതിയാണോ എന്ന കാര്യം തനിക്കറിയില്ല. അതെല്ലാം അന്വേഷിക്കട്ടേയെന്നും കെകെ ശൈലജ കൂട്ടിച്ചേര്‍ത്തു.
Discussion about this post