മെറ്റയുടെ സഹസ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് മകള്‍ക്ക് നെയില്‍ പോളിഷ് ഇട്ടു കൊടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. നെയില്‍ പോളിഷ് ഇടാനുള്ള ഡാഡിയുടെ കഴിവ് എന്ന് ക്യാപ്ഷനോടെയാണ് സക്കര്‍ബര്‍ഗ് ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് മകളുടെ നഖങ്ങളില്‍ നെയില്‍ പോളിഷ് ഇട്ടു കൊടുക്കുന്നത് കാണാം. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഈ വീഡിയോ വൈറലാകുകയും ചെയ്തു. മേശപ്പുറത്ത് ചാരി നിന്ന് മകളുടെ നഖങ്ങളില്‍ ചുവപ്പും നീലയും നിറത്തിലുള്ള നെയില്‍ പോളിഷ് സക്കര്‍ ബര്‍ഗ് ശ്രദ്ധാപൂര്‍വ്വം ഇടുന്നതാണ് കാണുന്നത്. നെയില്‍ പോളിഷ് ഇട്ടു തീര്‍ത്തിന് ശേഷം ‘ഞാന്‍ തകര്‍ത്തു’ എന്ന് പറയുന്ന സക്കര്‍ബര്‍ഗിനെയും വീഡിയോയില്‍ കാണാം.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോക്ക് നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വൈറലായത്. ഇതിനോടകം, 695,000-ത്തിലധികം കാഴ്ചകളും 22,000-ലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു.നിരവധി ഉപയോക്താക്കള്‍ സക്കര്‍ബര്‍ഗിനെ ഒരു പിതാവെന്ന് നിലയില്‍ അഭിനന്ദിച്ചിരിക്കുന്നത്. ഫാദര്‍ ഓഫ് ദ ഇയര്‍, ഇത് എക്കാലത്തെയും മനോഹരമായ കാര്യം’ എന്നൊക്കെയാണ് പലരുടെയും കമന്റ്.
Discussion about this post