കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരിച്ച കേസിൽ കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിവ്യ ജാമ്യ ഹർജി നൽകിയത്. തന്റെ സംസാരം സദുദ്ദേശപരമാണെന്നാണ് ദിവ്യ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
പരിപാടിയിലേക്ക് താൻ ക്ഷണിക്കാതെ പങ്കെടുത്തതല്ല എന്നാണ് ജാമ്യഹർജിയിൽ ദിവ്യ പറയുന്നത്. കണ്ണൂർ ജില്ല കളക്ടർ അരുൺ കെ വിജയൻ ക്ഷണിച്ചിട്ടാണ് താൻ ചടങ്ങിൽ എത്തിയത്. പ്രസംഗിക്കാൻ ക്ഷണിച്ചതും കളക്ടർ തന്നെയായിരുന്നു. പ്രസംഗം ഏതെങ്കിലും വ്യക്തിയെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നില്ല. ഫയൽ നീക്കം വേഗത്തിലാക്കണമെന്നത് മാത്രമായിരുന്നു തന്റെ ഉദ്ദേശ്യം. അന്വേഷണത്തിൽ നിന്നും ഒളിച്ചോടില്ല. അറസ്റ്റ് തടഞ്ഞ് മുൻകൂർ ജാമ്യഹർജി നൽകണമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
ദിവ്യ ചടങ്ങിന് എത്തുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും എന്നാൽ, ഇങ്ങനെയൊക്കെ പെരുമാറാനാണന്ന് തനിക്ക് അറിയില്ലെന്നുമായിരുന്നു നേരത്തെ ജില്ലാ കളക്ടർ നേരത്തെ പ്രതികരിച്ചിരുന്നത്. നവീന്റെ മരണത്തിൽ കളക്ടർക്കും പങ്കുണ്ടെന്ന വിമർശനം ശക്തമാണ്. കളക്ടർ അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു ദിവ്യ എത്തിയതെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.
Discussion about this post