മുംബൈ: സാമ്പത്തിക പ്രതിസന്ധിയിൽ ഭയന്ന് ദുബായിലേക്ക് ഒളിച്ചോടിയതല്ലെന്ന് വ്യക്തമാക്കി ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ. പിതാവിന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് ദുബായിലേക്ക് വന്നത്. നിലവിലെ പ്രതിസന്ധിയ്ക്ക് കാരണം ആയത് നിക്ഷേപകർ തന്നെയാണെന്നും ബൈജു കുറ്റപ്പെടുത്തി. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സാമ്പത്തിക പ്രതിസന്ധിയ്ക്ക് പിന്നാലെ ആദ്യമായിട്ടാണ് ബൈജു രവീന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ദുബായിലേക്ക് ഒളിച്ചോടിയത് അല്ല. പിതാവിന്റെ ചികിത്സയ്ക്കായി എത്തിയതാണ്. ദീർഘനാൾ ഇവിടെ തുടരേണ്ടിവന്നു. നിക്ഷേപകർക്ക് പണം തിരികെ നൽകും. അതിനായി തനിക്കൊപ്പം നിൽക്കണം. കമ്പനിയ്‌ക്കെതിരെ പാപ്പരത്ത നടപടികൾ ആരംഭിച്ചാൽ പണം തിരികെ നൽകാൻ കഴിയില്ല. ഇതുവരെ 140 ഡോളർ തിരിച്ച് നൽകിയിട്ടുണ്ട്. 1.2 ബില്യൺ ഡോളറാണ് കമ്പനിയ്ക്ക് നിക്ഷേപമായി ലഭിച്ചത്. ഇത് മുഴുവൻ വേണമെന്ന നിലപാടിൽ ആണ് നിക്ഷേപകർ. ഇതെല്ലാം ദീർഘകാല പദ്ധതികൾക്കായി വിനിയോഗിച്ചു.
കമ്പനി നഷ്ടത്തിലാകുന്നു എന്നതിന്റെ ആദ്യ സൂചനകൾ പുറത്തുവന്നതോടെ നിക്ഷേപകർ നിക്ഷേപങ്ങൾ കൂട്ടത്തോടെ പിൻവലിക്കാൻ ആരംഭിച്ച്. ഇത് കൂടുതൽ സാമ്പത്തിക പ്രതിസന്ധി കമ്പനിയ്ക്ക് ഉണ്ടാക്കി. പാപ്പരത്ത പ്രശ്‌നങ്ങൾ പരിഹരിച്ചാൽ കമ്പനിയ്ക്ക് വലിയ തിരിച്ചു വരവ് നടത്താം. നിലവിലെ സാമ്പത്തിക പ്രശ്‌നം ഉപകമ്പനികളെ ബാധിച്ചിട്ടില്ല. കമ്പനികൾ സംയോജിതമായി 5,000 കോടി രൂപയുടെ നേട്ടം ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷമാണ് ബൈജു രവീന്ദ്രൻ ദുബായിലേക്ക് കടന്നത്.
Discussion about this post