സല്മാന് ഖാനോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട വധഭീഷണി സന്ദേശം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇത് നല്‍കിയില്ലെങ്കില്‍ ബാബാ സിദ്ദിഖിയുടെ അവസ്ഥ വരുമെന്നാണ് സല്‍മാന്‍ ഖാനെതിരെ ലോറന്‍സ് ബിഷ്േണായ് സംഘത്തിന്റ ഭീഷണി. മുംബൈ ട്രാഫിക് പൊലീസിനാണ് സന്ദേശത്തെ തുടര്‍ന്ന് സല്‍മന്‍ഖാനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വധഭീഷണി സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് രണ്ട് കോടി രൂപയുടെ ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങിയിരിക്കുകയാണ് സല്‍മാന്‍ ഖാന്.
വധ ഭീഷണികളുടെ പശ്ചാത്തലത്തില്‍ സ്വന്തം നിലയില്‍ കൂടി സുരക്ഷ ഉറപ്പുവരുത്താനാണ് സല്‍മാന്റെ ശ്രമം. നിസാന്‍ പെട്രോള്‍ എസ്?യുവി സല്‍മാന്‍ ഖാന്‍ വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഈ വാഹനം ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് ദുബായില്‍ ഇറക്കുമതി ചെയ്യുകയായിരുന്നു.
രണ്ട് കോടി രൂപ വില വരുന്ന കാര്‍ ഇന്ത്യയിലേക്ക് എത്തിക്കാനും സല്‍മാന് വലിയൊരു തുക ചിലവാകും. പോയിന്റ് ബ്ലാങ്ക് ബുള്ളറ്റ് ഷോട്ടുകളെ അതിജീവിക്കാന്‍ പാകത്തിലുള്ള ഗ്ലാസ് ഷീല്‍ഡുകളാണ് ഈ വാഹനത്തിന്റെ പ്രത്യേകതകളില്‍ ഒന്ന്. കഴിഞ്ഞ വര്‍ഷവും ഒരു ബുള്ളറ്റ് പ്രൂഫ് കാര്‍ സല്‍മാന്‍ സ്വന്തമാക്കിയിരുന്നു. യുഎഇയില്‍ നിന്നായിരുന്നു അന്നും കാര്‍ എത്തിച്ചത്.
ബിഗ് ബോസ് സീസണ്‍ 18ന്റെ ഷൂട്ടിങ്ങിനെത്തിയ സമയവും സല്‍മാന്‍ ഖാന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. ബാബാ സിദ്ദിഖിയുടെ മരണ ശേഷം ഇത് ആദ്യമായാണ് സല്‍മാന്‍ ഷൂട്ടിങ്ങിനായി എത്തിയത്.
Discussion about this post