ന്യൂഡൽഹി : ലോക്സഭ സ്പീക്കറെ നീക്കം ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെക്കുറിച്ചുള്ള ചർച്ച മാർച്ച് 9 ന് നടക്കും. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗത്തിന്റെ ആദ്യ ദിവസമാണ് മാർച്ച് 9. ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ കോൺഗ്രസ് പാർട്ടി ചൊവ്വാഴ്ചയാണ് അവിശ്വാസ പ്രമേയം സമർപ്പിച്ചത്. പ്രതിപക്ഷത്തിലെ 118 എംപിമാർ ആണ് അവിശ്വാസപ്രമേയത്തിൽ ഒപ്പിട്ടത്.
അതേസമയം പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിൽ തീരുമാനമെടുക്കുന്നത് വരെ സഭയിൽ അധ്യക്ഷസ്ഥാനത്തുനിന്നും മാറിനിൽക്കാൻ ഓം ബിർള തീരുമാനിച്ചു. സ്പീക്കറുടെ ഈ ധാർമികത അടിസ്ഥാനമാക്കിയുള്ള തീരുമാനത്തിന് ഭരണപക്ഷത്തു നിന്നും വലിയ പ്രശംസയാണ് ലഭിച്ചത്. അവിശ്വാസപ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ പാർട്ടികൾക്ക് അവകാശമുണ്ടെങ്കിലും സ്പീക്കർക്കെതിരായ ഈ നടപടി അനാവശ്യവും അപലപനീയവും ആണെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തി.








