കശ്മീര്‍: ഹിസ്ബുള്‍ മുജാഹ്ദ്ദീന്റെ സ്ലീപര്സെല്ലുമായി ബന്ധമുള്ള നാലുപേരെ കശ്മീരില്‍ പോലീസ് പിടികൂടി. ബന്ദിപൂരില്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടതായാണ് റിപ്പോര്‍ട്ട് . മുസാമില്‍ അഫ്സല് റാതര്‍ അലിയാസ് ബോയാ, ഫിര്‍ദൗസ് അഹമ്മദ് റാതര്‍, ബിലാല്‍ അഹമ്മദ് റാതര്‍, അബ്ദുള്‍ മജീദ് ഖാന് എന്നിവരാണ് പിടിയിലായത്.
അടുത്തുള്ള പ്രദേശങ്ങളിലെ പ്രമുഖരായ വ്യക്തികളെ കൊലപ്പെടുത്താന്‍ ഇവര്‍ ഗൂഡാലോചന നടത്തിയിരുന്നു എന്നും പോലീസ് വ്യക്തമാക്കി. ഇതു സംബന്ധിച്ച വിശദ വിവരങ്ങളും ആയുധ ഇടപാടുകളും ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമായതായി പോലിസ് അറിയിച്ചു. ഇവരില്‍ നിന്നും ആയുധങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പോലീസ് സേനയിലും സുരക്ഷാസേനയിലും പ്രവര്‍ത്തിച്ചിരുന്നവരെയും ആക്രമിക്കാന്‍ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതായി ബന്ദിപൂര്‍ എസ്.എസ്.പി ഷാബിര്‍ പറഞ്ഞു.
Discussion about this post