ന്യൂഡൽഹി: ഭൂമിയെ ലക്ഷ്യമിട്ട് വീണ്ടും ഛിന്നഗ്രഹം എത്തുന്നതായി വിവരം. നാസയിലെ ഗവേഷകർ ആണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്. ഈ മാസം 24 ന് ഈ ഛിന്നഗ്രഹം ഭൂമിയ്ക്ക് തൊട്ടരികിലായി എത്തും. ഛിന്നഗ്രഹത്തിന്റെ സഞ്ചാരം സൂക്ഷ്മമായി നാസ നിരീക്ഷിക്കുന്നുണ്ട്.
24 ന് രാത്രി 9 മണിയോടെയാകും ഛിന്നഗ്രഹം ഭൂമിയ്ക്ക് അരികിൽ എത്തുക എന്നാണ് നാസ വ്യക്തമാക്കുന്നത്. ഭൂമിയിൽ നിന്നും 45,20000 കിലോ മീറ്റർ അകലെ കൂടിയാകും ഈ ഛിന്നഗ്രഹം കടന്നുപോകുക. 2002 എൻ.വി 16 എന്നാണ് ഛിന്നഗ്രഹത്തിന്റെ പേര്. 580 അടിയാണ് ഈ ഛിന്നഗ്രഹത്തിന്റെ വലിപ്പം. മണിക്കൂറിൽ 17542 കിലോമീറ്റർ വേഗതയിലാണ് ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരം.
നിലവിൽ ഭൂമിയിൽ നിന്നും സുരക്ഷിത അകലത്തിലൂടെ ആകും ഛിന്നഗ്രഹം കടന്നുപോകുക എന്നാണ് വിലയിരുത്തുന്നത്. എന്നാൽ സഞ്ചാര പാതയിൽ എന്തെങ്കിലും മാറ്റം ഉണ്ടായാൽ അത് ഭൂമിയ്ക്ക് അപകടം ഉണ്ടാക്കും. ഈ സാഹചര്യത്തിലാണ് നാസ ഛിന്നഗ്രഹത്തിന്റെ സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിക്കുന്നത്.
Discussion about this post