ന്യൂഡൽഹി : കൊക്കകോളയെയും പെപ്സികോയെയും എതിരാളിയാകാൻ ഒരുങ്ങി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. ശീതളപാനീയ ബ്രാൻഡായ കാമ്പ കോളയെ പിന്നെയും വിപണിയിലേക്ക് ഇറക്കുന്നു.
മാർക്കറ്റിംഗ് വിപണയിലൂടെ വിപണിയെ പിടിച്ചെടുക്കാൻ അനായാസം കഴിയുന്നവരാണ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ്. അന്ന് വരെയുണ്ടായ വിപണിയിലെ രാജക്കൻമാരെ കീഴ്‌പ്പെടുത്തിയായിരിക്കും അംബാനിയുടെ ബ്രാൻഡിനെ വിപണിയിൽ ഒന്നാമനാക്കുക. കാപ്പ കോളയെ കൂടുതൽ ജനകീയമാക്കുകയാണ് കമ്പനി.
കമ്പനിയുടെ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സ് (എഫ്എംസിജി) വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്‌സ് ലിമിറ്റഡ് (ആർസിപിഎൽ) ഉടൻ തന്നെ ഉൽപ്പന്നം പുറത്തിറക്കും. കൊക്കകോള, പെപ്സികോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുമായി മത്സസരിച്ച് കാപ്പകോളയെ വൻ കിട ബ്രാൻഡുകൾക്ക് തുല്യമാക്കി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയാണ് ഇതിലൂടെയുള്ള ലക്ഷ്യം .
ഉത്സവ സീസൺ അടുത്തതോടെ റിലയൻസ് അതിന്റെ വിപണന, വിതരണ ശ്രമങ്ങൾ ശക്തമാക്കുകയാണ്. കൊക്കകോളയും പെപ്സിയും 600 മില്ലി കുപ്പികൾ 40 രൂപയ്ക്ക് നൽകുമ്പോൾ , കാമ്പകോള അതിന്റെ 200 മില്ലി, 500 മില്ലി ബോട്ടിലുകൾക്ക് യഥാക്രമം 10 രൂപയും 20 രൂപയുമാണ് വില.
Discussion about this post