തനിക്കിഷ്ടമുള്ള ഭക്ഷണം കഴിച്ചാല്‍ അത് നന്നായി ഉണ്ടാക്കി മറ്റുള്ളവര്‍ക്ക് കൂടി കൊടുക്കാറുണ്ടോ, അതും മറ്റൊരുരാജ്യത്ത് . അതിന് വലിയൊരു ആത്മവിശ്വാസം തന്നെ വേണം അത്തരത്തിലൊരാളുടെ കഥയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കിളിമാനൂര്‍ അടയമണില്‍ എത്തിയാല്‍ മതി ഈ വിദേശ പൗരന്‍ ഉണ്ടാക്കുന്ന ചൂടു ചായയും കുടിച്ച് പ്രകൃതിഭംഗി ആസ്വദിക്കാം. പോര്‍ച്ചുഗലില്‍ നിന്നും കാനഡയില്‍ സെറ്റിലായ ഡെല്‍സിയോയുടെ ചായകുടിക്കാന്‍ നിരവധി പേരാണ് എത്തുന്നത്. കാനഡയില്‍ ജോലി ചെയ്യുന്ന അടയമണ്‍ സ്വദേശി ജുബിന്റെ സുഹൃത്താണ് ഡെല്‍സിയോ.
ജുബിനൊപ്പം ഇടയ്ക്കിടയ്ക്ക് അടയമണില്‍ എത്തുന്ന ഡെല്‍സിയോ നാട്ടില്‍ എത്തിയാല്‍ ഉടന്‍ സമീപത്തുള്ള കണ്ണപ്പന്റെ ചായക്കടയിലേക്ക് എത്തും. ഓരോ തവണയും കണ്ടും കേട്ടും ഡെല്‍സിയോയും ചായ കൂട്ട് പഠിച്ചു. ഇത്തവണ എത്തിയപ്പോള്‍ പൂര്‍ണമായും ചായക്കടയുടെ നിയന്ത്രണം ഡെല്‍സിയോ ഏറ്റെടുത്തു.
വൈകിട്ടായാല്‍ ഇദ്ദേഹത്തെ കാണാനും ചായ കുടിക്കാനും പരിചയപ്പെടാനമായി നിരവധി പേരാണ് ഇവിടെ എത്തുന്നത്. കാനഡയില്‍ ഓഡിറ്ററാണ് ഡെല്‍സിയോ. തിരിച്ചു പോയാലും ഇടയ്ക്കിടെ വരുമെന്നും കേരള വിഭവങ്ങളുള്ള ഒരു റസ്റ്റോറന്റ് തുടങ്ങാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ഡെല്‍സിയോ പറഞ്ഞു.
Discussion about this post