പാമ്പുമായി ബന്ധപ്പെട്ട കൗതുകകരമായ പല വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ വ്യത്യസ്തമായ ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്, തന്റെ തലയേക്കാള്‍ ഇരട്ടി വലിപ്പമുള്ള മുട്ട ഒറ്റയടിക്ക് വിഴുങ്ങുന്ന പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
എക്സില്‍ ‘Nature is Amazing’ എന്ന ഹാന്‍ഡിലിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരാള്‍ മുട്ട കൈപ്പത്തിയില്‍ വച്ചിരിക്കുകയാണ്. സമീപമുള്ള പാമ്പ് ഒറ്റയടിക്ക് മുട്ട വിഴുങ്ങുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. പാമ്പിന്റെ തലയേക്കാള്‍ ഇരട്ടി വലിപ്പമുള്ള മുട്ട വിഴുങ്ങുന്നതാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്.
പാമ്പുകള്‍ക്ക് പ്രത്യേക താടിയെല്ല് ഘടനയാണ് ഇത്തരത്തിലുള്ള വലിയ ഭക്ഷണ സാധനങ്ങള്‍ ഒരു പ്രയാസവും കൂടാതെ വിഴുങ്ങാന്‍ അവയെ സഹായിക്കുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
Snake gulping an entire egg bigger than its head pic.twitter.com/YN2TwWLaVd
— Nature is Amazing ☘️ (@AMAZlNGNATURE) October 18, 2024
Discussion about this post