ന്യൂഡല്‍ഹി: യുവ നടിയെ ബലാത്സംഗം ചെയ്തതെന്ന കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ പ്രത്യേക അന്വേഷണ സംഘവും സിദ്ദിഖും സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
അന്വേഷണവുമായി താന്‍ സഹകരിക്കുന്നുണ്ട് എന്ന് സിദ്ദിഖ് സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചു. തന്റെ പക്കല്‍ ഉള്ളതെല്ലാം കൈമാറിയെന്നും നടന്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം, സിദ്ദിഖിന്റെ അറസ്റ്റ് വേണമെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പോലീസ്. സിദ്ദിഖിന്റെ ജാമ്യാപേക്ഷ സ്ത്രീത്വത്തിന്റെ അന്തസിനെ ഹനിക്കുന്നതാണെന്ന് പോലീസ് പറയുന്നു. അതിജീവിതയോട് അങ്ങേയറ്റം അപമര്യാദയോടെയും അനാദരവോടെയും ആണ് സിദ്ദിഖ് പെരുമാറിയത്. അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്ന് സത്യവാങ്മൂലത്തില്‍ പോലീസ് വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളില്‍ നിന്നും തെളിവുകള്‍ ശേഖരിക്കേണ്ടത് കൊണ്ട് അന്വേഷണപ്രക്രിയ സങ്കീര്‍ണമാണ്. തെളിവുകള്‍ക്കായി സിദ്ദിഖിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വേണമെന്നും പോലീസ് ആവശ്യപ്പെട്ടു.
Discussion about this post