ഡല്‍ഹി: തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി പരസ്യ
സഖ്യം വേണമെന്ന പശ്ചിമ ബംഗാള്‍ ഘടകത്തിന്റെ ആവശ്യം സി.പി.എം കേന്ദ്ര കമ്മിറ്റി തള്ളി. പ്രാദേശിക നീക്കുപോക്കുകളാകാമെന്നും കേന്ദ്ര കമ്മിറ്റി നിര്‍ദേശിച്ചു. ഇത് ബംഗാള്‍ ഘടകത്തിന് തീരുമാനിക്കാം. കോണ്‍ഗ്രസുമായി മുന്നണിയോ സഖ്യമോ ഉണ്ടാകില്ല.
കേരളത്തില്‍ നിന്നുള്ള നേതാക്കളുടേതടക്കം കോണ്‍ഗ്രസ് സഖ്യത്തിന് കടുത്ത എതിര്‍പ്പാണ് പി.ബി യോഗത്തിലും കേന്ദ്ര കമ്മിറ്റിയിലും ഉയര്‍ന്നത്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും തോമസ് ഐസക്കും ഒഴികെ കേരളത്തില്‍ നിന്നു സംസാരിച്ചവരെല്ലാം കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ത്തിരുന്നു.
കേരളം, അസം, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് സംസാരിച്ചവര്‍ സഖ്യത്തെ എതിര്‍ത്തു. എന്നാല്‍, സഖ്യമില്ലെങ്കില്‍ പാര്‍ട്ടിക്ക് തിരിച്ചുവരാനാകില്ലെന്ന് ബംഗാളില്‍ നിന്നു സംസാരിച്ച ഗൗതംദേവ് ചൂണ്ടിക്കാട്ടി. സഖ്യമുണ്ടാക്കിയാല്‍ കേരളത്തില്‍ വലിയ തിരിച്ചടിയാകുമെന്ന് എ.വിജയരാഘവന്‍ അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post